Monday, December 1, 2014

ലിസിയും പ്രിയദര്‍ശനും വേര്‍പിരിയുന്നു

ചെന്നൈ: പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ പ്രിയദര്‍ശനും ഭാര്യയും നടിയുമായ ലിസിയും വേര്‍പിരിയുന്നു. 24 വര്‍ഷത്തെ ദാമ്പത്യത്തിനുശേഷമാണ് ഇവര്‍ പിരിയാന്‍ തീരുമാനിച്ചത്. ഇതിനായുള്ള ഹര്‍ജി ചെന്നൈയിലെ കുടുംബക്കോടതിയില്‍ ലിസി തിങ്കളാഴ്ച നല്‍കിയതായി ഇരുവരുമായും അടുപ്പമുള്ള വൃത്തങ്ങള്‍ പറഞ്ഞു. ലിസിയും പ്രിയദര്‍ശനും വേര്‍പിരിയലിന്റെ വക്കിലാണെന്ന് നേരത്തെ, റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ അടുത്ത സുഹൃത്തുക്കള്‍ ഇടപെട്ടെങ്കിലും അനുരഞ്ജനത്തിന് ഇരുവരും തയ്യാറായില്ലെന്നാണ് സൂചന. വിവാഹശേഷം അഭിനയം നിര്‍ത്തിയ ലിസിയായിരുന്നു പ്രിയന്റെ സാമ്പത്തിക ഇടപാടുകള്‍ നോക്കി നടത്തിയിരുന്നത്. 1990-ലാണ് ലിസിയും പ്രിയദര്‍ശനും വിവാഹിതരായത്. മക്കളായ കല്യാണിയും സിദ്ധാര്‍ഥനും വിദേശത്ത് പഠിക്കുകയാണ്.



from Mathrubhumi Movies http://ift.tt/1y5hHMl

via IFTTT

No comments:

Post a Comment