പദ്മാവതി വിവാദത്തെ തുടർന്ന് ദീപിക പദുക്കോണിനെതിരെഒരു വശത്ത് ഭീഷണി ശക്തമായിക്കൊണ്ടിരിക്കുമ്പോൾ മറുവശത്ത് ഒറ്റക്കെട്ടായി അണിനിരക്കുകയാണ് ബോളിവുഡ്. എന്നാൽ, അതിലും അപസ്വരങ്ങൾ ഉയരുന്നതാണ് ഇപ്പോൾ കാണുന്നത്. ഈ കൂട്ടത്തിൽ ചേരാനാവില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ് രംഗത്തുവന്നത് മറ്റാരുമല്ല, കങ്കണ റണാവത്താണ്. ദീപികയ്ക്കുവേണ്ടി താരങ്ങൾ ഒന്നിച്ച് ഒപ്പിട്ട് ഒരു നിവേദനം നൽകാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ഈ നിവേദനത്തിൽ താൻ ഒപ്പിടില്ലെന്ന് ഉറപ്പിച്ചുപറഞ്ഞിരിക്കുകയാണ് കങ്കണ. നിവേദനവുമായി ചെന്നു കണ്ട ശബാന ആസ്മിയോടാണ് ഒപ്പിടാൻ താനില്ലെന്ന് കങ്കണ മുഖത്തടിച്ചപോലെ പറഞ്ഞത്. ഒപ്പിടാൻ ശബാന നിർബന്ധിച്ചെങ്കിലും വഴങ്ങാൻ കങ്കണ കൂട്ടാക്കിയില്ല. കങ്കണയുടെ ഈ നടപടി ശബാനയെ ഞെട്ടിച്ചുവെന്നാണ് റിപ്പോർട്ട്. കങ്കണയും ദീപികയും തമ്മിൽ അത്ര സുഖകരമായ ബന്ധമല്ല എന്നത് ബോളിവുഡിൽ അങ്ങാടിപ്പാട്ടായ കാര്യമാണ്. 2014ൽ ഹാപ്പി ന്യൂഇയറിലെ അഭിനയത്തിന് ലഭിച്ച പുരസ്കാരം ദീപിക കങ്കണയ്ക്ക് സമർപ്പിച്ചതോടെയാണ് ഇരുവരും തമ്മിലുള്ള വൈരം മറനീക്കി പുറത്തുവന്നത്. ദീപിക ചെയ്യേണ്ടിയിരുന്നത് ക്യൂനിലെ തന്റെ പ്രകടനത്തെ നേരിട്ടു വിളിച്ച് അഭിനന്ദിക്കുകയായിരുന്നു. അല്ലാതെ ഇതിനെക്കുറിച്ച് പരസ്യമായി സംസാരിക്കുകയായിരുന്നില്ല എന്ന കങ്കണയുടെ അഭിപ്രായപ്രകടനമാണ് സംഭവം പരസ്യമാക്കിയത്. താനും ദീപികയും നല്ല സുഹൃത്തുക്കളല്ല എന്ന് ഒരു അഭിമുഖത്തിൽ കങ്കണ പറയുക കൂടി ചെയ്തതോടെ കാര്യങ്ങൾ കൂടുതൽ വഷളായി. ഹൃത്വിക് റോഷനുമായുണ്ടായ തർക്കത്തിൽ ദീപിക തന്റെ പക്ഷത്ത് നിൽക്കാത്തതിൽ കങ്കണയ്ക്ക് നീരസമുണ്ടായിരുന്നു. ഇതാണ് പദ്മാവതി വിഷയത്തിൽ ദീപികയെ പിന്തുണയ്ക്കാതിരുന്നതിന്റെ കാരണമെന്നാണ് കരുതുന്നത്. Content Highlights: Padmavati Row Deepika Padukone Kangana Ranaut Bollywood Shabana Azmi
from movies and music rss http://ift.tt/2nqvhBj
via
IFTTT
No comments:
Post a Comment