Thursday, November 29, 2018

ഷാരൂഖ് ചിത്രത്തിന്റെ സെറ്റിൽ തീപ്പിടിത്തം

മുംബൈ: ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രമായ സീറോയുടെ ഷൂട്ടിങ്സെറ്റിൽ തീപ്പിടിത്തം. മുംബൈ ഫിലിം സിറ്റിയിലെ സെറ്റിലാണ് തീപിടിത്തമുണ്ടായത്. തീപ്പിടിത്തം ഉണ്ടായ സമയത്ത് ഷാരൂഖും സെറ്റിലൂണ്ടായിരുന്നതായാണ് റിപ്പോർട്ട്. അഗ്നിശമന സേനയുടെഅഞ്ച് യൂണിറ്റ്എത്തിയാണ്തീ അണച്ചത്. ഷാരൂഖ് കുള്ളനായി വേഷമിടുന്ന ചിത്രമാണ് സീറോ. അനുഷ്ക ശർമ്മ നായികയാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആനന്ദ് എൽ റായ് ആണ്. കത്രീന കൈഫും ചിത്രത്തിൽ പ്രധന വേഷത്തിലെത്തുന്നുണ്ട്. നേരത്തെ ചിത്രത്തിനെതിരേ സിഖ് സംഘടനകളും ബി.ജെ.പിയും രംഗത്ത് വന്നിരുന്നു. ചിത്രത്തിന്റെ പോസ്റ്ററിൽ ഷാരൂഖ് അടിവസ്ത്രം ധരിച്ച് സിഖ് മതചിഹ്നങ്ങളായ കൃപാണും ഖത്രയും അണിഞ്ഞ് നിൽക്കുന്ന രംഗമുണ്ട്. സിനിമയിൽ നിന്ന് ഈ രംഗം നീക്കം ചെയ്യണമെന്നായിരുന്നു ഇവരുടെ പ്രധാന ആവശ്യം. എന്നാൽ, പോസ്റ്ററിൽ കാണുന്നത് സിഖ് മതചിഹ്നമായ കൃപാണല്ല കഠാരയാണെന്നും മതവികാരങ്ങളെ ഒരു തരത്തിലും വ്രണപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും സിനിമയുടെ നിർമാതാക്കൾ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാനെതിരേയുള്ള കേസ് മുംബൈ കോടതി നവംബർ 30ന് പരിഗണിക്കും. Content Highlights :Fire On Sets Of Shah Rukh Khan Movie Zero case against Zero Movie sharukh anushka AnandLRai

from movies and music rss https://ift.tt/2QxT8MR
via IFTTT

No comments:

Post a Comment