ഹണി റോസ് ഇനി മുതൽ നടി മാത്രമല്ല സംരംഭക കൂടിയാണ്. ഹണി ബാത്ത് സ്ക്രബ് എന്ന പേരിട്ടിരിക്കുന്നസംരംഭത്തിന്റെ വിപണന ഉദ്ഘാടനം ശനിയാഴ്ച്ച വൈകിട്ട് ലുലു മാളിൽ വെച്ച് നടക്കും. ഹണി തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഹണി ബാത്ത് സ്ക്രബർരാമച്ചം ഉപയോഗിച്ച് നിർമ്മിക്കുന്നതാണെന്നാണ് അവകാശപ്പെടുന്നത്. തന്റെ നാട്ടിലെ കുറേ വനിതകൾക്കും കർഷകർക്കും ജീവിതവരുമാനം ഒരുക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഹണി റോസ് പറഞ്ഞു ഹണിയുടെ പിതാവ് വർഗീസ് തോമസ് ഇരുപത് വർഷമായി രാമച്ചം ഉപയോഗിച്ചു കൊണ്ടുള്ള ബാത്ത് സ്ക്രബറുകളുടെ ഉത്പാദന രംഗത്തുണ്ട്. അമ്മ റോസ് തോമസാണ് ബിസിനസ്സ് നോക്കി നടത്തിയിരുന്നത്.ബാത്ത് സ്ക്രബിനൊപ്പം സിന്തറ്റിക്ക് മോഡലും വിപണിയിലെത്തിക്കുന്നുണ്ട്. ContentHighlights:Honeyrose business entry, honey bath scrub, actress honey rose, ramacham scrub
from movies and music rss https://ift.tt/2QsXx3v
via
IFTTT
No comments:
Post a Comment