തമിഴ് സിനിമാ, സീരിയൽ നടി റിയമിക്കയുടെ ആത്മഹത്യയ്ക്ക് പിന്നിൽ സമീപകാലത്ത് നടി അഭിനയിച്ച സിനിമ പരാജയപ്പെട്ടതിന്റെ നിരാശയാണെന്ന് പ്രചരണം. സജോ സുന്ദർ സംവിധാനം ചെയ്ത എക്സ് വീഡിയോസ് എന്ന സിനിമയിൽ റിയാമിക്ക അഭിനയിച്ചിട്ടുണ്ട്. പോൺ സിനിമകളുമായി ബന്ധപ്പെട്ട് അരങ്ങേറുന്ന കുറ്റകൃത്യങ്ങളെ തുറന്നുകാട്ടുന്ന തമിഴ് ചിത്രമായിരുന്നു എക്സ് വീഡിയോസ്. സിനിമയിലെ തന്റെ വേഷം ശ്രദ്ധിക്കപ്പെടാത്തതിന്റെ ദുഃഖമാണ് ആത്മഹത്യ ചെയ്യാനുള്ള കാരണമെന്ന തരത്തിലുള്ള പ്രചരണം ശക്തമാണ്. എന്നാൽ അതിനെതിരേ ചിത്രത്തിന്റെ സംവിധായകൻ രംഗത്ത് വന്നിരിക്കുകയാണിപ്പോൾ. ചിത്രത്തിൽ അഭിനയിക്കുമ്പോൾ റിയാമിക്ക സന്തോഷവതിയായിരുന്നുവെന്നും തെറ്റായ പ്രചരണങ്ങൾ നടത്തരുതെന്നും സജോ സുന്ദർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. എക്സ് വീഡിയോസിൽ അഭിനയിച്ചതിനെ തുടർന്ന് റിയാമിക്ക വല്ലാതെ പരിഹസിക്കപ്പെട്ടുവെന്നും അതിന്റെ ദുഃഖം ആത്മഹത്യയിലേക്ക് നയിച്ചുവെന്നും സാമൂഹിക മാധ്യമങ്ങളിൽ പ്രചരണമുണ്ട്. ജൂണിലാണ് ചിത്രം ഇറങ്ങിയത്. വളരെ കുറച്ച് പേർ മാത്രമേ സിനിമ കണ്ടിട്ടുള്ളൂ. എക്സ് വീഡിയോസിൽ അഭിനയിക്കുന്ന സമയത്ത് റിയാമിക്ക വളരെ സന്തോഷവതിയായിരുന്നു. ജനങ്ങളെ ബോധവൽക്കരിക്കുന്ന ഈ ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചതിൽ സന്തോഷം ഉണ്ടെന്നും അവർ പറഞ്ഞിരുന്നു. എക്സ് വീഡിയോസിന് ശേഷം റിയാമിക്കയ്ക്ക് സിനിമയിൽ ധാരാളം അവസരങ്ങൾ കിട്ടി. അവരുടെ മരണത്തിന്റെ ആഘാതത്തിലാണ് ഞങ്ങൾ. എക്സ് വീഡിയോസിന്റെ അണിയറ പ്രവർത്തകർ അവരുടെ വീട്ടിലെത്തുകയും ബന്ധുക്കളെ കാണുകയും ചെയ്തു. ഈ വിഷയത്തിൽ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. റിയമിക്കയുടെ മരണത്തിന് ഉത്തരവാദി ആരാണെങ്കിലും പോലീസ് അത് കണ്ടെത്തുമെന്ന് പ്രതീക്ഷിക്കാം. ബുധനാഴ്ച്ച സഹാദരന്റെ ഫ്ലാറ്റിൽ നിന്നാണ് റിയമിക്കയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. റിയയുടെ മരണത്തെ തുടർന്ന് കാമുകനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുമായുണ്ടായ വഴക്കാണ് റിയയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന സംശയത്തിലാണ് പോലീസ്. ആറു മാസത്തോളമായി ഇവർ പ്രണയത്തിലായിരുന്നുവെന്നും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നുമാണ് റിപ്പോർട്ടുകൾ. റിയ ഒരുപാട് മാനസിക സംഘർഷം നേരിട്ടിരുന്നുവെന്ന് കുടുംബം വെളിപ്പെടുത്തിയിരുന്നു.ഇതാണോ ആത്മഹത്യയിലേക്ക് വഴിതെളിച്ചതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. Content Highlights:actress Riyamikka death, tamil movie X videos, sajo sunder film director police investigation
from movies and music rss https://ift.tt/2FZalL4
via
IFTTT
No comments:
Post a Comment