Monday, December 10, 2018

ഒരു മണിക്കൂറിന് രണ്ട് ലക്ഷം വാഗ്ദാനം; അമ്മയെയും പെങ്ങളേയും പ്രാര്‍ഥനയില്‍ ഓര്‍ക്കാമെന്ന് ഗായത്രി

ആർക്കും ആരെയും എന്തും പറയാവുന്ന വേദിയായി മാറിയിരിക്കുകയാണ് ഇന്ന് സൈബർ ഇടങ്ങൾ. ഇതിൽ ഏറ്റവുമധികം ഇരകളാകുന്നത് സ്ത്രീകളും. സെലിബ്രിറ്റികളെങ്കിൽ പ്രത്യേകിച്ചും. അശ്ലീല സന്ദേശമയച്ചും പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾക്കും കുറിപ്പുകൾക്കും താഴെ സഭ്യതയ്ക്ക് നിരക്കാത്ത കമന്റുകൾ നൽകിയുമാണ് സൈബർ ഞരമ്പുരോഗികൾ താരങ്ങളെ ആക്രമിക്കുന്നത്. അത്തരതതിൽഡ ഒരു ആക്രമണത്തിന് ഇരയായിരിക്കുകയാണ് മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടി ഗായത്രി അരുൺ. രണ്ട് ലക്ഷം രൂപ തന്നാൽ ഒരു രാത്രിക്ക് കൂടെ വരുമോ എന്നായിരുന്നു ഗായത്രിക്ക് വന്ന അശ്ലീല സന്ദേശം. കാര്യങ്ങൾ രണ്ട് പേർക്കുള്ളിൽ രഹസ്യമായിരിക്കും എന്നും വേണമെങ്കിൽ ഒരു മണിക്കൂറിന് രണ്ട് ലക്ഷം നൽകാമെന്നും ഇയാൾ വാഗ്ദാനവുംനൽകുന്നുണ്ട്. എന്നാൽ തനിക്ക് വന്ന അശ്ലീല സന്ദേശത്തിന്റെ സ്ക്രീൻഷോട്ടും സാമൂഹിക മാധ്യമങ്ങളിലെ ഇയാളുടെ പ്രൊഫൈലുകളുടെ ലിങ്കുകളുമുൾപ്പടെ പങ്കുവച്ചുകൊണ്ടാണ് ഗായത്രി ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. താങ്കളുടെ അമ്മയുടേയും പെങ്ങളുടേയും സുരക്ഷയ്ക്കായി അവരെ താൻ തന്റെ പ്രാർഥനകളുിൽ ഓർമ്മിക്കുമെന്നും ഗായത്രി കുറിപ്പിൽ പറയുന്നു. ഗായത്രിയെ പിന്തുണച്ച് നിരവധി പേരാണ് രംഗത്ത് വിന്നിരിക്കുന്നത്. എന്നാൽ സന്ദേശമയച്ച വ്യക്തിയുടെ അക്കൗണ്ടുകൾ സോഷ്യൽ മീഡിയകളിൽ നിന്ന് അപ്രത്യക്ഷമായിരിതക്കുകയാണ്. ആദ്യമായല്ല താരങ്ങൾ സോഷ്യൽ മീഡിയയിലെ ഇത്തരം ഞരമ്പന്മാരെ വെളിച്ചത്ത് കൊണ്ടുവരുന്നത്. നേരത്തെ നടി മീരാ നന്ദൻ, നേഹ സക്സേന, ഗായിക അമൃത തുടങ്ങിയവരും തങ്ങൾക്ക് വന്ന അശ്ലീല സന്ദേശമുൾപ്പടെ അയച്ച വ്യക്തിയുടെ വിവരങ്ങൾ പരസ്യമാക്കി രംഗത്ത് വന്നിരുന്നു Content Highlights :Gayathri Arun serial actress reacts to vulgar message in facebook, Gayathri actress

from movies and music rss https://ift.tt/2L7Nsnz
via IFTTT

No comments:

Post a Comment