Monday, December 10, 2018

'ബാലകൃഷ്ണയെ അറിയില്ല', നടന്‍ നാഗബാബുവിനെ പിടികൂടി ട്രോളന്‍മാര്‍

വിവാദ പരാമർശങ്ങളിലൂടെ വാർത്തകളിൽ ഇടം പിടിക്കാറുള്ള നടനാണ് നാഗേന്ദ്ര ബാബു. മെഗാസ്റ്റാർ ചിരഞ്ജീവിയുടെ ഇളയ സഹോദരനും കൂടിയായ ഇദ്ദേഹം തനിക്ക് നന്ദമുറി ബാലകൃഷ്ണയെ അറിയില്ല എന്ന വെളിപ്പെടുത്തിയതാണ് തെലുഗു സിനിമാ ലോകം ഇപ്പോൾ ചർച്ച ചെയ്യുന്നത്. ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം നടത്തിയ ഈ പുതിയ പരാമർശം ബാലകൃഷ്ണ ഫാൻസിനെ ചൊടിപ്പിച്ചിരിക്കുകയാണ്. അരവിന്ദ സമേത എന്ന ചിത്രത്തിലാണ് നാഗബാബു അവസാനമായി അഭിനയിച്ചത്. ആന്ധ്രപ്രദേശ് മുൻമുഖ്യമന്ത്രിയും തെലുഗു സിനിമാ താരവുമായിരുന്ന എൻ ടി ആറിന്റെ മകനായ ജൂനിയർ എൻ ടി ആറിനൊപ്പം ശക്തമായ കഥാപാത്രമായാണ് നാഗ ബാബു ചിത്രത്തിലെത്തിയത്. ബാലയ്യ എന്നു ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന നന്ദമുറി ബാലകൃഷ്ണ മൺമറഞ്ഞ തെലുങ്കു സൂപ്പർ സ്റ്റാർ എൻ ടി ആറിന്റെ മകനായിട്ടു പോലും അദ്ദേഹത്തെ അറിയുകയില്ല എന്നു തുറന്നു പറഞ്ഞതിന് നാഗബാബുവിനെതിരെ കടുത്ത ഭാഷയിലൂള്ള ട്രോളുകളാണ് സോഷ്യൽ മീഡിയയിലുടനീളം പ്രചരിക്കുന്നത്. വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ താൻ നടത്തിയ പരാമർശത്തിൽ മാപ്പു ചോദിച്ചു നാഗ ബാബു ഒരു വീഡിയോയുമായി രംഗത്തെത്തിയിരുന്നു. ബാലകൃഷ്ണ ഗാരുവിനെ അറിയില്ലെന്നു ഞാൻ നേരത്തെ പറഞ്ഞത് തെറ്റായിപ്പോയി. ആർക്കാണ് അദ്ദേഹത്തെ അറിയാത്തത്? അദ്ദേഹം വലിയൊരു ഹാസ്യതാരമായിരുന്നല്ലോ. എൻ ടി രാമ റാവു ഗാരുവിനൊപ്പം അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്. അദ്ദേഹം മറ്റാരുമല്ല, വല്ലൂരി ബാലകൃഷ്ണ ഗാരുവാണ്. വീഡിയോയിൽ തെലുങ്കു ഹാസ്യ താരം വല്ലൂരി ബാലകൃഷ്ണയെ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇതിനെതിരെയും ബാലയ്യ ഫാൻസ് സോഷ്യൽ മീഡിയയിലൂടെ ട്രോൾ മഴ പെയ്യിക്കുന്നുണ്ട്. ചിരഞ്ജീവിയുടെ മറ്റൊരു സഹോദരനും നടനും സംവിധായകനുമൊക്കെയായ പവൻ കല്യാണിനെ തനിക്കു പരിചയമില്ലെന്നു ബാലകൃഷ്ണ മുമ്പ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നെന്നും അതിനു പകരമായാണ് നാഗബാബു ഇത്തരത്തിലൊരു പരാമർശം നടത്തിയിരിക്കുന്നതെന്നും വിമർശനങ്ങളുണ്ട്. photo credits : twitter photo credits : twitter photo credits : twitter Content Highlights :Naga Babus statement about actor balakrishna trolls telugu film industry, Nagendra Babu, Actor Balakrishna, telugu film industry, telugu trolls

from movies and music rss https://ift.tt/2GkyziG
via IFTTT

No comments:

Post a Comment