Tuesday, August 25, 2009

‘ക്ലാസ്മേറ്റ്സ്’ = ‘നിനൈത്താലേ ഇനിക്കും’ !!!!!!

പൃഥ്വിരാജിന്‍റെ ‘ക്ലാസ്മേറ്റ്സ്’ ഓണത്തിന് പ്രദര്‍ശനത്തിനെത്തും. ഇതെന്താണ് ഇങ്ങനെയൊരു വാര്‍ത്തയെന്ന് ആലോചിച്ച് തല കേടാക്കേണ്ട. വാര്‍ത്ത ശരി തന്നെയാണ്. മലയാളത്തിലെ എക്കാലത്തെയും വലിയ മെഗാഹിറ്റുകളില്‍ ഒന്നായ ക്ലാസ്മേറ്റ്സിന്‍റെ തമിഴ് റീമേക്ക് ‘നിനൈത്താലേ ഇനിക്കും’ സെപ്റ്റംബര്‍ നാലിന് ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തുകയാണ്.
തമിഴില്‍ ഒരുപിടി സിനിമകളില്‍ പൃഥ്വിരാജ് അഭിനയിച്ചിട്ടുണ്ടെങ്കിലും ‘മൊഴി’ മാത്രമാണ് തരക്കേടില്ലാത്ത ഇമേജ് സമ്മാനിച്ചത്. എന്നാല്‍ ക്ലാസ്‌മേറ്റ്സിന്റെ റിമേക്കിലൂടെ സൂര്യയടക്കമുള്ള യുവനായകരുടെ ഇടയില്‍ പൃഥ്വിരാജിനും ഒരിടം ലഭിക്കുമെന്നാണ് കോടമ്പാക്കം അടക്കം പറയുന്നത്.

"കാണാന്‍ പോകുന്ന പൂരം കാത്തിരുന്നറിയാം!!!!"

No comments:

Post a Comment