Wednesday, September 2, 2009

'ഋതു' ഒരു നല്ല ചിത്രം .......

ശ്യാമപ്രസാദിന്റ്റെ 'ഋതു' നല്ല നിലവാരം പുലര്‍ത്തുന്ന ആരു ചിത്രമാണ്‌
ചിത്രത്തെ കുറിച്ച് ശ്യാമപ്രസാദിന്റ്റെ വാക്കുകള്‍ .....
ലോകസിനിമ മുഴുവന്‍ മാറിയിട്ടും, എന്തിന് തൊട്ടടുത്തുള്ള തമിഴ് സിനിമപോലും നിലവാരത്തിലെത്തിയിട്ടും 1970 കളിലെ അതേ ശൈലിയില്‍ കഥപറഞ്ഞാലേ ആര്‍ട്ട് സിനിമയാകു എന്നു ധരിച്ചിരിക്കുകയാണ് മലയാള സിനിമ. 'അവാര്‍ഡ് പടം' എന്നൊരു പ്രത്യേക ശൈലിതന്നെ ഉണ്ടാക്കി പിന്തുടര്‍ന്നിട്ട് പ്രേക്ഷകനെ കുറ്റം പറയാന്‍ തുടങ്ങിയാലോ. ലോകവും സിനിമയും മാറുന്നതിന്റെ അതേ വേഗതയില്‍ പ്രേക്ഷകരും മാറുകയാണ്. ചാനലുകളടക്കം ചുറ്റും വെട്ടിത്തിളയ്ക്കുന്ന മീഡിയയുടെ നടുവിലിരിക്കുന്ന പ്രക്ഷകര്‍ക്ക് മുന്നില്‍ 70 ശൈലിയുമായി ചെന്നിട്ട് കാര്യമില്ല. പ്രൈവറ്റ് അവാര്‍ഡുകള്‍ നാലുപാടും പ്രഖ്യാപിക്കപ്പെടുന്ന കാലത്ത് അവാര്‍ഡ് വിവാദങ്ങള്‍ക്ക് പ്രസക്തിയില്ല. തങ്ങളുടെ സിനിമകള്‍ കൂടുതല്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കാനാണ് ശ്രമിക്കേണ്ടത്. ഇന്ന് സിനിമ പിടിക്കാന്‍ സാങ്കേതികതയുടെ വന്‍ സാധ്യതകളാണ് മുന്നിലുള്ളത്. ഇതൊക്കെ പ്രയോജനപ്പെടുത്തി നല്ല സിനിമകള്‍ ചെയ്യുകയാണ് വേണ്ടത്. ആത്മാവ് നഷ്ടമാകാതെ, കോംപ്രമൈസുകള്‍ ഒഴിവാക്കി നല്ല ചിത്രങ്ങള്‍ ഒരുക്കുകയാണ് എന്റെ ലക്ഷ്യം. 'ഋതു' അത്തരമൊരു ശ്രമമാണ്.
(അശ്വമേധം)

No comments:

Post a Comment