അഴിമതിക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച് ഡല്‍ഹിയിലെ രാംലീലാ മൈതാനിയില്‍ നിരാഹാരമിരിക്കുന്ന അണ്ണാ ഹസാരെയുടെ നിരാഹാരവേദിയില്‍ മദ്യപസംഘം അഴിഞ്ഞാടി. ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ഈ സംഭവം അരങ്ങേറിയത്. പൊലീസ് ഉടനടി ഇവരെ രാംലീലാ മൈതാനിയില്‍ നിന്ന് പുറത്താക്കി. സംഭവത്തെ തുടര്‍ന്ന് നിരാഹാരവേദിക്ക് നല്‍കിയിരിക്കുന്ന സുരക്ഷ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട് എന്ന് പൊലീസ് അറിയിച്ചു.
മദ്യപിച്ച് ലക്കുകെട്ട് രാംലീല മൈതാനിയില്‍ കടന്ന ഒരു കുടിയനാണ് പ്രശ്നങ്ങളുടെ തുടക്കക്കാരന്‍. മാധ്യമപ്രവര്‍ത്തകര്‍ ഇരുന്നിരുന്ന പവലിയന്റെ അടുത്തെത്തിയ ഇയാള്‍ മാധ്യമപ്രവര്‍ത്തകരെ വെല്ലുവിളിക്കുകയും വളന്റിയര്‍മാരെ തെറിയഭിഷേകം നടത്തുകയും ചെയ്തു. തുടര്‍ന്ന് പോലീസ് എത്തി ഇയാളെ മൈതാനിയില്‍ നിന്നു പുറത്താക്കി.
അല്‍പം കഴിഞ്ഞപ്പോള്‍ മദ്യപിച്ച് ലക്കുകെട്ട മുപ്പതോളം ആളുകളുമായി ഇയാള്‍ വീണ്ടും പവലിയന്റെ അടുത്തെത്തി. സഹകുടിയന്മാരും ഇയാളും ചേര്‍ന്ന് പോലീസിനെ വെല്ലുവിളിക്കുകയും മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കാനും ശ്രമിച്ചു. മാധ്യമപ്രവര്‍ത്തകരുടെ പവലിയനിലേയ്ക്കു കടക്കാന്‍ ശ്രമിച്ച കുടിയന്‍മാരെ ഏറെ പണിപ്പെട്ടാണ് പോലീസുകാര്‍ പുറത്താക്കിയത്. അണ്ണാ സഹാരെയോ അനുയായികളോ സംഭവത്തെ പറ്റി പ്രതികരിച്ചിട്ടില്ല.

No comments:
Post a Comment