രജനീകാന്തിന്റെ യന്തിരന് ശൈലിയില്‍ ബോളിവുഡിലെ ആദ്യത്തെ സയന്‍സ് ഫിക്ഷന്‍ വിസ്മയവുമായി നടന് ഷാരൂഖ് ഖാന് എത്തുകയാണ് റാ-വണ്‍ എന്ന ചിത്രവുമായി. ചിത്രത്തിന്റെ മ്യൂസിക് ലോഞ്ച് വമ്പന്‍ പ്രചാരണ പരിപാടികളോടെയാണ് നടന്നത്. ബോളിവുഡിലെ നമ്പര്‍ വണ്‍ ഹീറോ താന്‍ തന്നെ എന്ന് വ്യക്തമാക്കുന്നതാണ് ചിത്രത്തിന് വേണ്ടിയുള്ള ഷാരൂഖിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍.
അഭിനവ് സിന്‍ഹ സംവിധാനവും കഥയും ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഷാരൂഖിന്റെ ഭാര്യ ഗൗരിയാണ്. വിശാല്‍-ശേഖര്‍ ടീമാണ് സംഗീതമൊരുക്കുന്നത്. കരീന കപൂറിന്റെ നായികാസാന്നിധ്യവും അര്ജുന് രാംപാലിന്റെ വില്ലന്‍ വേഷവുമാണ് ചിത്രത്തിന്റെ മറ്റ് പ്രത്യേകതകള്‍.
ശരീരസംരക്ഷണത്തില്‍ ശ്രദ്ധിച്ച് വല്ലാതെ മെലിഞ്ഞുപോയ കരീന ഒരിടവേളയ്ക്ക് ശേഷം അല്‍പ്പം തടിച്ച് കുറച്ചുകൂടി സുന്ദരിയായി എത്തുകയാണ് ചിത്രത്തിലൂടെ. അത് വ്യക്തമാക്കുന്ന വസ്ത്രധാരണത്തോടെയാണ് കരീന മ്യൂസിക് ലോഞ്ച് ചടങ്ങിനെത്തിയത്. ചുവന്ന സാരിയുടുത്ത് ബോളിവുഡിലെ മോഹിപ്പിക്കുന്ന സൗന്ദര്യസാന്നിധ്യമാണ് താന്‍ എന്ന് കരീന ഒരിക്കല്‍ കൂടി ബോധ്യപ്പെടുത്തി.
ഹോളിവുഡ് ചിത്രങ്ങള്‍ക്ക് സമാനമായ ശൈലിയില്‍ ഒരുക്കുന്ന ഈ സയന്‍സ് ഫിക്ഷന്‍ ചിത്രത്തിനായി ഏറെ നാളായി ഷാരൂഖും സംഘവും കഠിനാധ്വാനത്തിലായിരുന്നു. ചൈനീസ്-അമേരിക്കന്‍ നടന് ടോം വു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ചിത്രം ഒക്ടോബര്‍ 26 ന് ദീപാവലിയോടനുബന്ധിച്ച് ലോകവ്യാപകമായി റിലീസ് ചെയ്യാനാണ് പ്ലാന്‍.
ത്രീഡി, ടുഡി സാങ്കേതിക വിദ്യയോടെയുള്ള ഫിലിം പ്രിന്റുകളും റിലീസ് ചെയ്യുന്നുണ്ട്. ഹോളിവുഡില്‍ നിന്നുള്ള നിക്കോള പെക്കോരിണി ഛായാഗ്രഹണവും മാര്ട്ടിന് വാല്‍ഷ്, സഞ്ജയ് ശര്‍മ്മ എന്നിവരാണ് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്. കരീനയ്ക്കും ഷാരൂഖിനുമൊപ്പം നടന് സഞ്ജയ് ദത്തും നടി പ്രിയങ്ക ചോപ്രയും അതിഥി താരങ്ങളായി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

No comments:
Post a Comment