മലയാള ചലച്ചിത്ര സംഗീത ലോകത്ത് തന്‍റേതായ സിംഹാസനം നേടിയ രവീന്ദ്രന്‍ മാഷിന്‍റെ മകന്‍ രാജന്‍ മാധവ് സംവിധായകനാകുന്നത് വായനക്കാര്‍ക്ക് അറിയാവുന്നതാണല്ലോ. രാജന്‍ മാധവ് ഒരുക്കുന്ന ‘മുരണ്‍’ എന്ന തമിഴ് ചിത്രം സെപ്റ്റംബര്‍ ഒന്നിന് റിലീസാകുകയാണ്. ചേരനും പ്രസന്നയുമണ് നായകന്‍മാര്‍. രാജന്‍ മാധവിന്‍റെ അനുജന്‍ സാജന്‍ മാധവാണ് സംഗീതം. ചേരനും റോണി സ്ക്രൂവാലയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
മുരണ്‍ ഒരു റോഡ് മൂവിയാണ്. അര്‍ജുന്‍(പ്രസന്ന), നന്ദ(ചേരന്‍) എന്നീ അപരിചിതര്‍ അവിചാരിതമായി ഒരുമിച്ച് ബാംഗ്ലൂരില്‍ നിന്ന് ചെന്നൈ വരെ റോഡുമാര്‍ഗം യാത്ര ചെയ്യേണ്ടിവരുന്നു. ഈ യാത്ര ഇരുവരുടെയും ജീവിതത്തെ തകിടം മറിക്കുകയാണ്. എന്നാല്‍ വാര്‍ത്ത ഇതൊന്നുമല്ല. ത്രില്ലറുകളുടെ രാജാവ് ആല്‍ഫ്രഡ് ഹിച്കോക്കിന്‍റെ ഒരു സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് രാജന്‍ മാധവ് 'മുരണ്‍’ ഒരുക്കിയിരിക്കുന്നത് എന്നതാണ്!
ഹിച്കോക്കിന്‍റെ ‘സ്ട്രെയിഞ്ചേഴ്സ് ഓണ്‍ എ ട്രെയിന്‍’ എന്ന ക്ലാസിക് ചിത്രത്തില്‍ നിന്നാണ് രാജന്‍ മാധവ് ‘മുരണ്‍’ സൃഷ്ടിച്ചിരിക്കുന്നത്. 1951ല്‍ റിലീസായ ആ സിനിമയുടെ കഥ പുതിയ കാലഘട്ടത്തിലേക്ക് പറിച്ചുനടുകയാണ് ഈ യുവ സംവിധായകന്‍.Muran- Inspired from a Hollywood classic | രവീന്ദ്രന്‍ മാഷിന്‍റെ മകന് പ്രചോദനം ഹിച്കോക്ക്!
No comments:
Post a Comment