ക്രിക്കറ്റ് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട കായികവിനോദമാണ്. 1983-ല്‍ ലോര്‍ഡ്‌സിലെ പുല്‍ത്തകടിയില്‍ കപിലിന്റെ ചെകുത്താന്‍മാര്‍ വിശ്വകിരീടം ഉയര്‍ത്തിയതോടെയാണ് ക്രിക്കറ്റ് ഒരു വികാരമായി ഇന്ത്യന്‍ ജനതയില്‍ ആഴത്തില്‍ വേരോടിയത്. തുടര്‍ന്നിങ്ങോട്ട് ഇന്ത്യയില്‍ ക്രിക്കറ്റിനുള്ള സ്വാധിനം വളര്‍ന്നു വലുതായി.
ക്രിക്കറ്റ് എന്ന കായികവിനോദത്തിന് ഒപ്പം അതിലെ ബിസിനസ് സാധ്യതകളും ആകാശത്തോളം വളര്‍ന്നുകഴിഞ്ഞിരിക്കുന്നു. ഇന്ത്യന്‍ ജനതയ്‌ക്ക് ക്രിക്കറ്റിനോടുള്ള ഇഷ്‌ടത്തെ കോടികളാക്കി മാറ്റിയെടുക്കുകയാണ് ഇവിടുത്തെ ക്രിക്കറ്റ് ഭരണാധികാരികളും കളിക്കാരും വന്‍കിട കോര്‍പറേറ്റുകളും. അങ്ങനെയിരിക്കെയാണ് ക്രിക്കറ്റിലെ കുട്ടിരൂപമായ 20-ട്വന്റിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി 2008-ല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അഥവാ ഐപിഎല്‍ എന്ന പേരില്‍ ഒരു കാര്‍ണിവല്‍ ബിസിസിഐ സംഘടിപ്പിക്കുന്നത്.
ക്രിക്കറ്റിനെ കച്ചവടമാക്കുന്നതില്‍ ഏറെ വിജയിച്ചിട്ടുളള ലളിത് മോഡി എന്ന കൗശലക്കാരനെ ഐപിഎല്ലിന്റെ ചുമതലക്കാരനാക്കി. ചിയര്‍ ഗേള്‍സിന്റെ അര്‍ദ്ധ നഗ്‌ന നൃത്തവും കോടികള്‍ കിലുങ്ങിയ താരലേലവും മല്‍സരദിവസങ്ങളിലെ നിശാപാര്‍ട്ടിയുമൊക്കെയായി മോഡി ഐപിഎല്ലിനെ മറ്റൊരു തലത്തിലേക്ക് എത്തിച്ചു. എന്നാല്‍ പിന്നീടാണ് മോഡിയുടെ കള്ളക്കച്ചവടങ്ങളും സുതാര്യമല്ലാത്ത ഇടപാടുകളും പുറംലോകം അറിയുന്നത്. ക്രിക്കറ്റിനെ വിറ്റ് കോടികളുണ്ടാക്കിയ മോഡി ഇന്ത്യയെ വഞ്ചിച്ച് അന്യരാജ്യങ്ങളില്‍ സുഖമായി കഴിയുന്നു.........ഇങ്ങനെയൊരു ഐ.പി.എല്‍ എന്തിന്?
No comments:
Post a Comment