കൊച്ചി: ആലുവ ചുണ്ടയിലുള്ള ദേവാലയത്തില്‍ നടന്നത് നടി അമല പോളിന്റെ വിവാഹ നിശ്ചയമല്ലെന്ന് പിതാവ് പോള്‍ വര്‍ഗീസ്. വരാപ്പുഴ അതിരൂപതയ്ക്ക് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വിവാഹിതരാകാന്‍ നിശ്ചയിച്ച നടി അമലയും യുവനടന്‍ എ എല്‍ വിജയിയും പള്ളിയിലെത്തി പ്രാര്‍ത്ഥിക്കുക മാത്രമാണ് ചെയ്തതെന്നാണ് പിതാവിന്റെ വിശദീകരണം. ക്രൈസ്തവ ആചാരപ്രകാരമുള്ള വിവാഹ നിശ്ചയത്തിനുശേഷം ഹിന്ദു ആചാരപ്രകാരം ഇരുവരുടെയും വിവാഹം നടക്കുമെന്ന വാര്‍ത്തകള്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സാധാരണക്കാരായ വിശ്വാസികള്‍ക്ക് നല്‍കാത്ത സൗകര്യങ്ങള്‍ സിനിമാ താരത്തിന് നല്‍കിയെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പിതാവ് പോള്‍ വര്‍ഗീസിന്റെ വിശദീകരണമെന്ന് കരുതുന്നു. കത്ത് ലഭിച്ചതോടെ വിവാദങ്ങള്‍ അവസാനിച്ചുവെന്ന് വരാപ്പുഴ അതിരൂപത വ്യക്തമാക്കി.
from Mathrubhumi Movies http://ift.tt/1uWxopP
via IFTTT
from Mathrubhumi Movies http://ift.tt/1uWxopP
via IFTTT
No comments:
Post a Comment