ഇസ്ലാമാബാദ്: പ്രവാചകനെ നിന്ദിച്ചെന്ന പേരില്‍ പ്രമുഖ പാക്ക് നടിയും മോഡലുമായ വീണാ മാലിക്കിനെ പാക്കിസ്ഥാന്‍ തീവ്രവാദ വിരുദ്ധ കോടതി 26 വര്‍ഷം തടവിന് ശിക്ഷിച്ചു. വീണയുടെ ഭര്‍ത്താവ് ആസാദ് ബഷീര്‍ ഖാന്‍, പരിപാടി സംപ്രേക്ഷണം ചെയ്ത ജിയോ ടിവി ഉടമ ഷക്കീലുര്‍ റഹ്മാന്‍, പരിപാടിയുടെ അവതാരക ഷെയ്‌സ്ത വഹീദി എന്നിവര്‍ക്കും വീണയ്‌ക്കൊപ്പം 26 വര്‍ഷം തടവ് ലഭിച്ചിട്ടുണ്ട്. ഈ വര്‍ഷം മെയ് 14 ന് വീണാ മാലിക്ക്-ആസാദ് ബഷീര്‍ വിവാഹത്തെ സംബന്ധിച്ചു നടന്ന പരിപാടിയിലെ പരാമര്‍ശങ്ങളാണ് കേസിന് കാരണമായിരിക്കുന്നത്. പ്രതികള്‍ നാലുപേരും ഈശ്വരനിന്ദ നടത്തിയതായി കോടതി നിരീക്ഷിച്ചു. തടവിന് പുറമെ 13 ലക്ഷം പാക്കിസ്ഥാനി രൂപ പിഴയും പ്രതികള്‍ക്കു മേല്‍ ചുമത്തിയിട്ടുണ്ട്. പ്രതികളെ അറസ്റ്റു ചെയ്യാനും പിഴയൊടുക്കിയില്ലെങ്കില്‍ അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. വിധി പുറപ്പെടുവിക്കുമ്പോള്‍ പ്രതികളാരും കോടതിയില്‍ ഹാജരായിരുന്നില്ല. നാലു പേരും പാക്കിസ്ഥാനു പുറത്താണെന്നാണ് റിപ്പോര്‍ട്ടുകള്‍. മെയ് 14 ലെ പരിപാടിയുടെ പേരില്‍ പ്രതികള്‍ക്കെതിരെ....
from Mathrubhumi Movies http://ift.tt/15v35zd
via IFTTT
from Mathrubhumi Movies http://ift.tt/15v35zd
via IFTTT
No comments:
Post a Comment