Saturday, November 22, 2014

വീടൊരു സാന്ത്വനഗീതം

അമ്മയുടെ വാത്സല്യവും കായല്‍കാറ്റിന്റെ സാന്ത്വനവും, വീട് സംഗീതംപോലെ സുന്ദരമാകും, മോഹന്‍ലാലിനൊപ്പം വീടകങ്ങളിലൂടെ, സംഗീതത്തിലൂടെ കുറേ നല്ല നിമിഷങ്ങള്‍ സുന്ദരമായൊരു സ്വപ്‌നമാണ് മോഹന്‍ലാല്‍. മുപ്പതുവര്‍ഷത്തിലേറെയായി ഓരോ മലയാളിയുടെയും സ്വപ്‌നത്തില്‍ ഈ താരം കടന്നുവരുന്നു. എല്ലാ മലയാളിയിലും മോഹന്‍ലാലുണ്ട്. മോഹിപ്പിക്കുന്ന ഒരു നക്ഷത്രമായി. അല്ലെങ്കില്‍, മോഹങ്ങളും മോഹഭംഗങ്ങളും പേറുന്ന ഒരു മനുഷ്യനായി. വിസ്മയിപ്പിക്കുന്ന ഒരു നടനസംഗീതമായി മോഹന്‍ലാല്‍ ഇവിടെ പെയ്തിറങ്ങിയത് മലയാളിക്ക് വേണ്ടിയായിരുന്നു. ആ നടനശരീരത്തില്‍ പലപ്പോഴും നമ്മുടെ ആത്മസഞ്ചാരം കാണാം. അതുകൊണ്ടാവാം നേരില്‍ പരിചയമില്ലാത്തവരുടെ സ്വപ്‌നങ്ങളില്‍ പോലും മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. സംഗീത സംവിധായകന്‍ കെ. രാഘവന്‍മാഷ് ഒരിക്കല്‍ മോഹന്‍ലാലിനെ സ്വപ്‌നം കണ്ടിരുന്ന കാര്യം പങ്കുവച്ചിട്ടുണ്ട്. ആ സ്വപ്‌നത്തില്‍ ലാല്‍ കഥകളി നടന്റെ വേഷത്തിലായിരുന്നു, ആട്ടവിളക്കിന്റെ മുന്നില്‍ ജ്വലിച്ചു നില്‍ക്കുന്ന അര്‍ജ്ജുനന്‍. വര്‍ഷങ്ങള്‍ക്കു....



from Mathrubhumi Movies http://ift.tt/1z7FtsX

via IFTTT

No comments:

Post a Comment