പ്രതിഭയുടെ ധാരാളിത്തം കൊണ്ട് ഇന്ത്യന്‍ സിനിമയുടെ വിശാല വിഹായസ്സില്‍ പൊന്‍താരകങ്ങളായി അടയാളപ്പെടുത്തിയ കലാകാരന്മാരുടെ കൂട്ടായ്മയാണ് 'കാവ്യതലൈവന്‍ ' എന്ന സിനിമയുടെ പിന്നണിയിലുള്ളത് . ബ്രിട്ടീഷ് അധിനിവേശ കാലത്തെ തമിഴ്‌നാടക കലാകാരന്മാരുടെ ജീവിതവും പ്രണയവും , കലയും , അധിനിവേശ വിരുദ്ധ പോരാട്ടങ്ങളും ആണ് സിനിമയുടെ പ്രമേയം . ഒരു തട്ടുപൊളിപ്പന്‍ തമിഴ് സിനിമ പ്രതീക്ഷിച്ചു തിയേറ്ററില്‍ പോകുന്നവര്‍ നിരാശരാകുമെന്ന് മുന്നറിയിപ്പ് തരട്ടെ . ഇത് ഒരു ചരിത്ര സിനിമയാണ് . ഏകദേശം ഒരു നൂറ്റാണ്ടിനു മുന്‍പുള്ള ചരിത്രവും ഫിക്ഷനും ചേര്‍ത്ത് പറയുന്ന ഒരു ദൃശ്യാനുഭവം. 1920കളിലെ തമിഴകത്തെ നാടക ചരിത്രത്തിലൂടെയാണ് കാവ്യ തലൈവന്റെ കഥ വികസിക്കുന്നത്. നാടക കലാകാരന്‍മാരായ കെ.ബി സുന്ദരാംബള്‍, എസ്.ജി കിട്ടപ്പ എന്നീ ചരിത്രവ്യക്തിത്വങ്ങളുടെ കഥയാണ് കാവ്യതലൈവന്‍ ആവിഷ്‌ക്കരിക്കുന്നത്. പൃഥ്വിരാജ്, സിദ്ധാര്‍ത്ഥ്, വേദിക, നാസര്‍, അനിക, ബാബു ആന്റണി തുടങ്ങി പ്രതിഭാധനരായ കലാകാരന്മാരാണ് ഈ സിനിമയുടെ അണിയറയില്‍ എന്നത് ഈ ചലച്ചിത്ര വിസ്മയത്തെ സമ്പന്നമാക്കുന്നുണ്ട്....
from Mathrubhumi Movies http://feedproxy.google.com/~r/mb4frames/~3/bmhTyV5ZMyI/
via IFTTT
from Mathrubhumi Movies http://feedproxy.google.com/~r/mb4frames/~3/bmhTyV5ZMyI/
via IFTTT
No comments:
Post a Comment