Friday, November 28, 2014

അയല്‍പ്പക്കത്തെ മത്തായി

കഴിഞ്ഞ രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ അഭിനേതാവെന്ന നിലയില്‍ ജയസൂര്യയുടെ ഗ്രാഫ് ഉയരങ്ങളിലേക്കാണ്. നിത്യജീവിതത്തില്‍ നമ്മള്‍ കണ്ടുമുട്ടുന്ന സാധാരണക്കാരന്റെ പ്രതിനിധിയാണ് ജയസൂര്യ അവതരിപ്പിക്കുന്ന മിക്ക കഥാപാത്രങ്ങളും. അതിഭാവുകത്വം ഒട്ടുമില്ലാതെ ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കഴിയുന്നുവെന്നത് തന്നെ ഈ നടന്റെ വിജയം. ഏറ്റവും പുതിയ റിലീസായ മത്തായി കുഴപ്പക്കാരനല്ല എന്ന സിനിമയിലെ ടൈറ്റില്‍ റോളും ഇതിനപവാദമല്ല. ജനപ്രിയന്‍, പുണ്യാളന്‍ അഗര്‍ബത്തീസ് തുടങ്ങിയ സിനിമകളിലെ റോളുകള്‍ക്ക് തുടര്‍ച്ചയായി വരുന്ന അയല്‍പ്പക്കത്തെ നിഷ്‌ക്കളങ്കനായ ചെറുപ്പക്കാരന്‍ തന്നെ മത്തായിയും. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്ന മനുഷ്യരുടെ സ്ലാങ് തന്‍മയത്വത്തോടെ പ്രയോഗിക്കാന്‍ ജയസൂര്യക്ക് കഴിയുന്നു. ഇതില്‍ തന്നെ തൃശ്ശൂര്‍ ഭാഷയില്‍ ജയസൂര്യ സംസാരിക്കുമ്പോള്‍ കൂടുതല്‍ ആസ്വാദ്യകരമായ് അനുഭവപ്പെടുന്നു. ഒരിക്കലും മിമിക്രിയിലേക്ക് വഴുതിപോവുന്നുമില്ല. കുടുംബ സമേതം കണ്ടിരിക്കാവുന്ന ഒരു ലഘുചിത്രമാണിത്. അണുകുടുംബങ്ങളില്‍....



from Mathrubhumi Movies http://ift.tt/1FFc3Xn

via IFTTT

No comments:

Post a Comment