Saturday, November 29, 2014

സുവര്‍ണജൂബിലി ആഘോഷത്തിളക്കത്തില്‍ മണവാട്ടി

കൊല്ലം: തങ്കം മൂവീസിന്റെ ബാനറില്‍ 1964 ല്‍ പ്രദര്‍ശനത്തിനെത്തിയ മണവാട്ടിയുടെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്ക് തിങ്കളാഴ്ച വൈകിട്ട് ആറിന് എറണാകുളം ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ നടി കെ.ആര്‍.വിജയ തിരിതെളിക്കും. ജേസി ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ സിനിമയുടെ ഭാഗമായ കലാകാരന്മാരെ ആദരിക്കും. രാജു എം.മാത്തന്‍ നിര്‍മിച്ച് കെ.എസ്.സേതുമാധവന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ കഥയും സംഭാഷണവും നിര്‍വഹിച്ചത് നിര്‍മാതാവിന്റെ സഹോദരിയായ അശ്വതി മാത്തനാണ്. മലയാള സിനിമയിലെ ആദ്യ വനിതാ തിരക്കഥാകൃത്തും അശ്വതി മാത്തനായിരുന്നു. കെ.ആര്‍.വിജയയുടെ ആദ്യ മലയാള സിനിമയെന്ന പ്രത്യേകതയും മണവാട്ടിക്ക് സ്വന്തമാണ്. ഗായകന്‍ ഡോ. കെ.ജെ.യേശുദാസിന്റെ ഗാനമേളകളില്‍ അദ്ദേഹം ഏറ്റവുമാദ്യം ആലപിക്കാറുള്ള ഇടയകന്യകേ പോകുക നീ എന്ന ഗാനവും മണവാട്ടിയിലേതാണ്. ദേവരാജന്റെ സംഗീതത്തില്‍ യേശുദാസ്, പി.സുശീല, തമിഴ് പിന്നണിഗായകന്‍ എ.എല്‍.രാഘവന്‍, രേണുക എന്നിവരാണ് മണവാട്ടിയിലെ പാട്ടുകള്‍ പാടിയത്. മണവാട്ടിയുടെ പ്രവര്‍ത്തകരില്‍ ഇന്ന് ജീവിച്ചിരിക്കുന്ന....



from Mathrubhumi Movies http://feedproxy.google.com/~r/mb4frames/~3/MdXHOuroX_Q/

via IFTTT

No comments:

Post a Comment