പനാജി: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ 45ാം പതിപ്പിന് ഗോവയിലെ പനാജിയില്‍ വ്യാഴാഴ്ച തിരശ്ശീല ഉയരും. ബാംബോലിമിലെ ശ്യാമപ്രസാദ് മുഖര്‍ജി സ്‌റ്റേഡിയത്തില്‍ ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ചലച്ചിത്രപ്രതിഭയ്ക്കുള്ള സെന്റിനറി പുരസ്‌കാരം നടന്‍ രജനീകാന്തിന് സമ്മാനിക്കും. വാര്‍ത്താവിതരണ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. 11 ദിവസം നീളുന്ന മേളയില്‍ 75 രാജ്യങ്ങളില്‍ നിന്നുള്ള 179 ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ആറ് ഡോക്യുമെന്ററികളും ഇതിലുള്‍പ്പെടും. വിഖ്യാത ഇറാന്‍ സംവിധായകന്‍ മഖ്മല്‍ബഫിന്റെ 'പ്രസിഡന്റാ'ണ് ഉദ്ഘാടന ചലച്ചിത്രം. ചൈനയാണ് ഇക്കുറി അതിഥിരാഷ്ട്രം. ചൈനയില്‍നിന്നുള്ള ചിത്രങ്ങള്‍ക്ക് പ്രത്യേക പ്രാമുഖ്യം നല്‍കി പ്രദര്‍ശിപ്പിക്കും. ചൈനാ സംവിധായകനായ വോങ് കാര്‍വായിയുടെ 'ഗ്രാന്‍ഡ് മാസ്റ്ററാ'ണ് മേളയിലെ സമാപനചിത്രം. ഇരുരാജ്യങ്ങളും തമ്മിലുള്ള സാസ്‌കാരികവിനിമയ പരിപാടി മെച്ചപ്പെടുത്താന്‍ മേളയ്ക്കിടെ ശ്രമമുണ്ടാകും.....
from Mathrubhumi Movies http://ift.tt/1ucZGsY
via IFTTT
from Mathrubhumi Movies http://ift.tt/1ucZGsY
via IFTTT
No comments:
Post a Comment