Sunday, November 30, 2014

വ്യത്യസ്ത കാഴ്ചകളുമായി അഞ്ച് ജൂറി ചിത്രങ്ങള്‍

തിരുവനന്തപുരം: ജീവിതത്തിന്റെ വ്യത്യസ്ത കാഴ്ചകളും ഭാവങ്ങളും പ്രേക്ഷകരിലെത്തിക്കുന്ന അഞ്ച് ജൂറി ചിത്രങ്ങളാണ് ഇത്തവണ പ്രദര്‍ശിപ്പിക്കുന്നത്. ജൂറി ചെയര്‍മാന്‍ ഷീ ഫെയ് സംവിധാനം ചെയ്ത 'ഓയില്‍ മേക്കേഴ്‌സ് ഫാമിലി', 'ബ്ലാക്ക് സ്‌നോ', 'എ ഗേള്‍ ഫ്രം ഹുനാന്‍', മറാത്തി സംവിധായിക സുമിത്ര ഭാവെ, സുനില്‍ സുക്താങ്കറുമായി ചേര്‍ന്ന് സംവിധാനം ചെയ്ത 'വാസ്തുപുരുഷ്', റെയ്‌സ് ക്ലയ്ക് സംവിധാനം ചെയ്ത 'നൈറ്റ് ഓഫ് സൈലന്‍സ്' എന്നിവയാണ് ഈ വിഭാഗത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 1993 ല്‍ റിലീസ് ചെയ്ത ചിത്രം ആ വര്‍ഷത്തെ ബെര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ബെര്‍ലിന്‍ ബെയര്‍ പുരസ്‌കാരവും ഷിക്കാഗോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിക്കുള്ള സില്‍വര്‍ ഹ്യൂഗോ പുരസ്‌കാരവും നേടി. ചൈനീസ് ഡ്രാമാ ചിത്രം 'ബ്ലാക് സ്‌നോ' ബര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ സില്‍വര്‍ ബെയര്‍ പുരസ്‌കാരം നേടി. 1986 ല്‍ പുറത്തിറങ്ങിയ 'എ ഗേള്‍ ഫ്രം ഹുനാന്‍' ഇന്നത്തെ സാമൂഹിക അന്തരീക്ഷത്തില്‍ നിന്നു നോക്കുമ്പോള്‍ വിചിത്രമെന്നു തോന്നാവുന്ന....



from Mathrubhumi Movies http://feedproxy.google.com/~r/mb4frames/~3/YmWGi5TtzgI/

via IFTTT

No comments:

Post a Comment