Saturday, November 29, 2014

'രുദ്രസിംഹാസനത്തില്‍' സുരേഷ് ഗോപി

അനന്തഭദ്രത്തിനുശേഷം സുനില്‍ പരമേശ്വരന്‍ കഥ, തിരക്കഥ, സംഭാഷണമെഴുതുന്ന ചിത്രമാണ് രുദ്രസിംഹാസനം. ഷിബു ഗംഗാധരന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ സുരേഷ്‌ഗോപി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹേമാംബിക ഗോള്‍ഡന്‍ റൈയ്‌സിന്റെ ബാനറില്‍ സുനില്‍ പരമേശ്വരന്‍, അനില്‍ മാധവന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തി ല്‍ നിക്കി ഗല്‍റാണി നായികയാവുന്നു. നെടുമുടിവേണു, സുധീര്‍ കരമന, സുനില്‍ സുഖദ തുടങ്ങിയവര്‍ക്കൊപ്പം പ്രമുഖ താരങ്ങളും അണിനിരക്കുന്നു. കാലവും ദേശവും അറിയാതെ, മനുഷ്യന്റെ ദുഃഖ ദുരിതങ്ങളെ മാറാപ്പിലാക്കി മറയുന്ന രുദ്രസിംഹനായി സുരേഷ്‌ഗോപി അതിശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. യൗവനത്തിന്റെ സ്വപ്നാവസ്ഥയില്‍നിന്ന് ജീവിതയാഥാര്‍ഥ്യങ്ങളുടെ നടുവില്‍ പകച്ചുനില്‍ക്കുകയും ഒടുവില്‍ ധീരതയോടെ പോരാടാന്‍ നിശ്ചയിക്കുന്ന ഹൈമവതിയാണ് നിക്കിഗല്‍റാണിയുടെ കഥാപാത്രം. ശിവ താണു എന്ന കഥാപാത്രത്തെ നെടുമുടിവേണു അവതരിപ്പിക്കുന്നു. അനന്തഭദ്രത്തിലെ ദിഗംബരന്റെ ആഭിചാരകര്‍മത്തെ മറികടക്കുന്ന കൊടുംഭീകരനായി....



from Mathrubhumi Movies http://feedproxy.google.com/~r/mb4frames/~3/DdgJCyLFgdQ/

via IFTTT

No comments:

Post a Comment