Thursday, November 27, 2014

അപു എന്ന ഏകാകി

സത്യജിത്‌റായിയുടെ ' പഥേര്‍ പാഞ്ചാലി 'യില്‍ അപുവായി അഭിനയിച്ച സുബിര്‍ ബാനര്‍ജിയെ പതിറ്റാണ്ടുകള്‍ക്കുശേഷം കണ്ടെത്തിയപ്പോള്‍ 1952 ലെ ശരത്കാലത്തെ ഒരപരാഹ്നത്തില്‍ , നീണ്ടുവെളുത്ത കാശപ്പൂക്കള്‍ നിറഞ്ഞ ഒരു വയലിന്റെ നടുവിലാണ് സത്യജിത്ത് റായ് തന്റെ ആദ്യചിത്രമായ ' പഥേര്‍ പാഞ്ചാലി ' ( ചെറുപാതയുടെ പാട്ട് ) യുടെ ഷൂട്ടിങ് തുടങ്ങിയത്. സാമ്പത്തിക ഞെരുക്കം കാരണം ഷൂട്ടിങ് നീണ്ടുപോയി. ഒടുവില്‍, ബംഗാള്‍ സര്‍ക്കാറിന്റെ ധനസഹായത്തോടെയാണ് ചിത്രം പൂര്‍ത്തിയായത്. 1955 ആഗസ്ത് 26 ന് സിനിമ റിലീസായി. ഷൂട്ടിങ് തുടങ്ങുംമുമ്പുതന്നെ തന്റെ സിനിമ എങ്ങനെയുള്ളതായിരിക്കണമെന്ന കാര്യത്തില്‍ റായിക്ക് ചില നിര്‍ബന്ധങ്ങളുണ്ടായിരുന്നു. കഥാപാത്രമായി വരുന്നവര്‍ മുമ്പൊരിക്കലും സിനിമയില്‍ വരാത്തവരായിരിക്കണം. മേക്കപ്പ് എന്നതുണ്ടാവില്ല. ഷൂട്ടിങ് മുഴുവന്‍ സ്റ്റുഡിയോകള്‍ക്ക് പുറത്ത് ലൊക്കേഷനുകളിലായിരിക്കും. ലണ്ടനില്‍ വെച്ച് ഡിസീക്കയുടെ ഇറ്റാലിയന്‍ ചിത്രമായ ' ബൈസിക്കിള്‍ തീവ്‌സ് ' കണ്ടതോടെയാണ് തന്റെ സങ്കല്പത്തിലുള്ള സിനിമ എങ്ങനെയായിരിക്കണം....



from Mathrubhumi Movies http://ift.tt/1vSyKpn

via IFTTT

No comments:

Post a Comment