Thursday, November 20, 2014

സദാചാര പോലീസിനെതിരെ മോഹന്‍ലാല്‍

സദാചാര പോലീസിങ്ങനെ രൂക്ഷമായി വിമര്‍ശിച്ച് മോഹന്‍ലാല്‍. സദാചാരം എന്നാല്‍ ഒരു വ്യക്തിയോ സംഘടനയോ നിശ്ചയിക്കേണ്ട ഒരു കാര്യമല്ലെന്ന് 'സദാചാരത്തിന്റെ പകയും പൂക്കളും' എന്ന തന്റെ പുതിയ ബ്ലോഗില്‍ മോഹന്‍ലാല്‍ കുറിക്കുന്നു. സദാചാരം എന്ന് പറഞ്ഞ് എന്തൊക്കെ അക്രമമാണ് നാം മലയാളികള്‍ കാട്ടികൂട്ടുന്നത്. പ്രാകൃതഗോത്ര രീതിയാണിത്. നമ്മള്‍ ഇത്രയും വൈകൃതത്തോടെ സദാചാരപോലീസാവുന്നത് എത്രമാത്രം ലജ്ജാകരമാണ്. നമ്മുടെ സദാചാരത്തിന് ചില കാവലാളുകള്‍ വന്നിരിക്കുന്നു. രാഷ്ട്രീയപാര്‍ട്ടികളും മതനേതാക്കളും സദാചാരസംരക്ഷണ സേനയായി രംഗത്തുവന്നു കഴിഞ്ഞു. ഇവരാരും ഇത്ര വീര്യത്തോടെ ഒരു പൊതുപ്രശ്‌നത്തിലും ഇടപെട്ട് കണ്ടിട്ടില്ല. രാഷ്ട്രീയപാര്‍ട്ടികളോ മതാധ്യക്ഷന്മാരോ അല്ല നമ്മുടെ നിയമപാലകര്‍. അവര്‍ നിയമം കയ്യിലെടുക്കുമ്പോഴാണ് നാട് കലഹത്തിലേക്ക് വീഴുന്നത്. പരസ്പരം ചുംബിക്കാന്‍ നമുക്ക് അവകാശമുണ്ട്. ചുംബിക്കാതിരിക്കാനും. എന്നാല്‍ നിങ്ങള്‍ എന്റെ കണ്‍മുന്നില്‍ വച്ച് ചുംബിക്കരുത് എന്ന് പറയാന്‍ എനിക്ക് ഒരവകാശവുമില്ല. ഇഷ്ടമില്ലാത്ത....



from Mathrubhumi Movies http://ift.tt/1F7b7sM

via IFTTT

No comments:

Post a Comment