കോഴിക്കോട്: ഗൂഗിള്‍ സെര്‍ച്ചില്‍ എല്ലാവിവരങ്ങളും എല്ലാവര്‍ക്കും ലഭ്യമാകുമ്പോള്‍ പഴയകാലത്തെക്കുറിച്ച് പറയുന്ന സിനിമകള്‍ തയ്യാറാക്കുന്നത് ശ്രമകരമാണെന്ന് സംവിധായകന്‍ അമല്‍ നീരദ് പറഞ്ഞു. പുതിയ സിനിമയായ 'ഇയ്യോബിന്‍റെ പുസ്തകത്തി'ന്റെ വിശേഷങ്ങള്‍ പത്രപ്രവര്‍ത്തകരുമായി പങ്കുവെക്കുകയായിരുന്നു അമല്‍നീരദ്. 1940കള്‍ മുതല്‍ അടിയന്തരാവസ്ഥ വരെയുള്ള കാലഘട്ടമാണ് ഇയ്യോബിന്റെ പുസ്തകത്തില്‍ പറയുന്നത്. സിനിമയുടെ പോസ്റ്ററുകള്‍ ഇറങ്ങിയതുമുതല്‍ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന ടൈപ്പ് റൈറ്റര്‍, ബൈക്ക് തുടങ്ങിയ ഇറങ്ങിയ വര്‍ഷങ്ങള്‍ തിരിഞ്ഞ് കണ്ടെത്തി അബദ്ധങ്ങള്‍ ചൂണ്ടിക്കാണിക്കാനായിരുന്നു ശ്രമം. ഫഹദ് ഫാസില്‍ തന്നെ സഹായിക്കുന്നതിന് കൂടിയാണ് ഈ സിനിമയില്‍ നിര്‍മാതാവായത്. ഇതൊരു കൂട്ടായ്മയുടെ ചിത്രമാണ്. ചരിത്രപശ്ചാത്തലത്തില്‍ പറയുന്ന സാങ്കല്പിക കഥയാണ് സിനിമയ്ക്കാധാരം. എന്നാല്‍, മൂന്നാറില്‍ നിന്നും കേട്ടുപരിചയമുള്ള പ്രാദേശിക ചരിത്രങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ പുരസ്‌കാരം മാതൃഭൂമി....
from Mathrubhumi Movies http://ift.tt/1AghR9x
via IFTTT
from Mathrubhumi Movies http://ift.tt/1AghR9x
via IFTTT
No comments:
Post a Comment