പനാജി: അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഇന്ത്യാ പനോരമ വിഭാഗം ബോളിവുഡ് നടന്‍ മനോജ് ബാജ്‌പേയി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തു. ചലച്ചിത്രമേള ഡല്‍ഹിയില്‍ നടന്നിരുന്ന കാലത്ത് കാണികള്‍ക്ക് സീറ്റ് പറഞ്ഞുകൊടുത്ത് സഹായിയായി നടന്നിരുന്ന കാലം അദ്ദേഹം അനുസ്മരിച്ചു. പരേഷ് മൊകാഷിയുടെ 'എലിസബത്ത് ഏകാദശി'യായിരുന്നു പനോരമയിലെ ഉദ്ഘാടനചിത്രം. 25 ഫീച്ചര്‍ ഫിലിമുകളും 15 നോണ്‍ഫീച്ചര്‍ ഫിലിമുകളും പനോരമയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. നോര്‍ത്ത് 24 കാതം, സ്വപാനം, 1983, ഞാന്‍ സ്റ്റീവ് ലോപ്പസ്, ദൃശ്യം, മുന്നറിയിപ്പ്, ഞാന്‍ എന്നിവയാണ് പ്രദര്‍ശനത്തിനുള്ള മലയാളചിത്രങ്ങള്‍. ഏഴ് മറാഠി ചിത്രങ്ങളും അഞ്ച് ബംഗാളി ചിത്രങ്ങളും രണ്ട് ഹിന്ദി ചിത്രങ്ങളും അസമീസ്, കന്നഡ, ഖാസി, ഒഡിയ, തമിഴ് എന്നീ ഭാഷകളിലെ ഓരോ ചിത്രങ്ങളും പ്രദര്‍ശനത്തിനുണ്ട്. തമിഴ് ചലച്ചിത്രവ്യവസായത്തിന്റെ 83 വര്‍ഷങ്ങള്‍ പ്രതിപാദിക്കുന്ന 'പ്രൈഡ് ഓഫ് തമിഴ് സിനിമ' എന്ന പുസ്തകം ഇന്ത്യന്‍ പനോരമ ഉദ്ഘാടനച്ചടങ്ങില്‍ പ്രകാശനം ചെയ്തു.
from Mathrubhumi Movies http://ift.tt/1xKeSp5
via IFTTT
from Mathrubhumi Movies http://ift.tt/1xKeSp5
via IFTTT
No comments:
Post a Comment