കോഴിക്കോട് : തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഡെലിഗേറ്റുകളായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൈറ്റിന്റെ പേരില്‍ പാഴ്‌മെയില്‍ (സ്പാം മെയില്‍) എത്തുന്നു. ഡെലിഗേറ്റ് രജിസ്‌ട്രേഷനു ശേഷം പണമടച്ചതിന്റെ 'പെയ്‌മെന്റ് കണ്‍ഫര്‍മേഷന്‍' എന്ന പേരിലാണ് മെയിലെത്തുന്നത്. ബാഡ്ജ് ഐഡിയ്ക്കായുള്ള ലിങ്കും മെയിലില്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ ക്ലിക്കു ചെയ്താല്‍ വൈറസ് സിസ്റ്റത്തില്‍ പടര്‍ന്നേക്കാം. ഐഎഫ്‌കെകെയുടെ വലിയ ബാനറും ഡെലിഗേറ്റ് രജിസ്‌ട്രേഷനില്‍ നല്‍കിയ അഡ്രസ്സും ഉള്‍പ്പെടെ വിശ്വാസയോഗ്യമായ രീതിയിലാണ് മെയില്‍ വന്നിരിക്കുന്നത്. iffkdelegate@gmail.com എന്ന ഐഡിയില്‍ നിന്നാണ് മെയില്‍ വന്നിരിക്കുന്നത്. എന്നാല്‍ ഇത് ആ ഐഡിയില്‍ നിന്ന് വന്നതായിരിക്കണമെന്നില്ലെന്ന ജിമെയിലിന്റെ മുന്നറിയിപ്പ് മെയിലിനൊപ്പം കാണാം. ഒരു ജിമെയില്‍ ഉപയോക്താവ് വഴി ആണ് മെയില്‍ അയച്ചിരിക്കുന്നതെന്ന് ജിമെയിലിന് ഉറപ്പാക്കാനാകാത്ത സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ് ദൃശ്യമാകുക. ഫിഷിങ് റിപ്പോര്‍ട്ട് ചെയ്യാനുള്ള ലിങ്കും ഇതോടൊപ്പമുണ്ട്. സംഭവം ശ്രദ്ധയില്‍....
from Mathrubhumi Movies http://ift.tt/1uhNCXp
via IFTTT
from Mathrubhumi Movies http://ift.tt/1uhNCXp
via IFTTT
No comments:
Post a Comment