Monday, December 1, 2014

ലിസിയും പ്രിയദര്‍ശനും പിരിയുന്നു

ചെന്നൈ: മലയാള ചലച്ചിത്ര ലോകത്തു നിന്ന് മറ്റൊരു വിവാഹമോചന വാര്‍ത്ത കൂടി. താരദമ്പതികളായ ലിസിയും പ്രിയദര്‍ശനുമാണ് വേര്‍പിരിയാന്‍ ഒരുങ്ങുന്നത്. വിവാഹമോചനത്തിനുള്ള ഹര്‍ജി ലിസി ചെന്നൈ കുടുംബ കോടതിയില്‍ സമര്‍പ്പിച്ചു. എണ്‍പതുകളില്‍ പ്രിയദര്‍ശന്‍ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ലിസി. ഏറെക്കാലത്തെ പ്രണയത്തിനൊടുവില്‍ 1990 ഡിസംബര്‍ 13 ന് ആണ് പ്രിയദര്‍ശന്‍-ലിസി ജോടി ഒന്നിച്ചത്. വിവാഹത്തിനു ശേഷം ലിസി, ലക്ഷ്മി എന്ന പേരു സ്വീകരിച്ച് ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിരുന്നു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ അമ്മ കേരള സ്‌ട്രൈക്കേഴ്‌സ് ടീം ലിസിയുടെ ചുമതലയിലായിരുന്നു. ഇതു സംബന്ധിച്ച് ലിസിയ്ക്കും പ്രിയദര്‍ശനുമിടയിലുണ്ടായ അഭിപ്രായ വ്യത്യാസമാണ് വിവാഹമോചനത്തില്‍ എത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കല്ല്യാണി, സിദ്ധാര്‍ത്ഥ് എന്നിവരാണ് ലിസി-പ്രിയദര്‍ശന്‍ ദമ്പതികളുടെ മക്കള്‍.



from Mathrubhumi Movies http://ift.tt/1wbPQ1n

via IFTTT

No comments:

Post a Comment