Wednesday, February 18, 2015

മോജോ റൈസിങ്ങിന്റെ ആദ്യ ദിനം 'അഗ'ത്തിനും 'അഗ്നി'ക്കുമൊപ്പം ആറ് ബാന്‍ഡുകളും

കൊച്ചി: കേരളത്തിനാദ്യമായി 14 മണിക്കൂര്‍ നോണ്‍ സ്റ്റോപ്പ് സംഗീതത്തിന്റെ അവിസ്മരണീയ വിരുന്ന് സമ്മാനിക്കുന്ന 'മോജോ റൈസിങ്ങി'ന്റെ ആദ്യ ദിനം എം.ടി.വി.യിലൂടെ പ്രശസ്തരായ 'അഗ്നി'യും യുവത്വത്തിന്റെ ഏറ്റവും പുതിയ ഹരം 'അഗ'വും വേദിയിലെത്തും. രോഹിത് വാസുദേവന്‍ ഡയറീസ്, മാഡ് ഓറഞ്ച് ഫയര്‍ വര്‍ക്‌സ്, അഞ്ജു ബ്രഹ്മാസ്മി, ലഗോരി, ബൈജു ധര്‍മജന്‍ സിന്‍ഡിക്കേറ്റ്, മസാല കോഫി എന്നിവയാണ് ഒന്നാം ദിവസമായ ഫിബ്രവരി 21 ന് കൊച്ചി ബോള്‍ഗാട്ടി പാലസില്‍ കൊച്ചിയെ ത്രസിപ്പിക്കാനെത്തുക. വൈകീട്ട് 3 ന് രോഹിത് വാസുദേവന്‍ ഡയറീസ് മോജോ റൈസിങ്ങിന്റെ ആദ്യ ആരവമുയര്‍ത്തും. മാഡ് ഓറഞ്ച്-4.10, അഞ്ജു ബ്രഹ്മാസ്മി-4.50, ലഗോരി-5.30, ബൈജു ധര്‍മജന്‍ സിന്‍ഡിക്കേറ്റ്-6.10, അഗം-7.10, മസാല കോഫി-8.00 അഗ്നി-8.30 എന്നിങ്ങനെയാണ് ആദ്യത്തെ ദിവസത്തെ ഷെഡ്യൂള്‍. 22 ന് ബ്ലാക്ക് ലെറ്റേഴ്‌സ്, വൈറ്റ് മഗ്, സൂരജ് മണി ആന്‍ഡ് ദി തത്വ ട്രിപ്, ജോബ് കുര്യന്‍ കളക്ടീവ്, ഡയറ, ജാനു, ജങ്ക് യാര്‍ഡ് ഗ്രൂവ്, തൈക്കൂടം ബ്രിഡ്ജ് എന്നീ ബാന്‍ഡുകള്‍ അരങ്ങ് നിറയും. രണ്ട് ദിവസവും ഉച്ചയ്ക്ക് രണ്ട് മുതല്‍ പ്രവേശനം അനുവദിക്കും.....



from Mathrubhumi Movies http://ift.tt/1DrspVa

via IFTTT

No comments:

Post a Comment