പാട്ടുകാരിയുടെയും അവതാരികയുടേയും റോളിന് ഒപ്പം റിമി ടോമിക്ക് ഇനി നായികയുടെ റോളും. കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന തിങ്കള്‍ മുതല്‍ വെള്ളിവരെ ചിത്രത്തില്‍ ജയറാമിന്റെ നായികയായി അഭിനയിക്കാന്‍ ഒരുങ്ങുകയാണ് റിമി ടോമി. ടി.വി സീരീയലിന് അടിമയായ പുഷ്പവല്ലി എന്ന കഥാപാത്രത്തെയാണ് റിമി ടോമി അവതരിപ്പിക്കുക. ബല്‍റാം vs താരാദാസ്, കാര്യസ്ഥന് എന്നീ സിനിമകളില്‍ മുമ്പ് റിമി ടോമി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അഞ്ച് സുന്ദരികളിലും അവര്‍ അഭിനയിച്ചിട്ടുണ്ട്. അനൂപ് മേനോന്, ജനാര്ദനന്, കെ.പി.എ.സി ലളിത എന്നിവരും തിങ്കള്‍ മുതല്‍ വെള്ളിവരെ എന്ന ചിത്രത്തിലുണ്ട്. ആന്റോ ജോസഫാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.
from Mathrubhumi Movies http://ift.tt/1LtRrm3
via IFTTT
from Mathrubhumi Movies http://ift.tt/1LtRrm3
via IFTTT
No comments:
Post a Comment