Wednesday, February 11, 2015

റെഡ് മൈക്കിനൊപ്പം ആബ പാടി; മോജോ റൈസിങ് വരവായി...

കൊച്ചി: വരാനിരിക്കുന്ന ത്രസിപ്പിക്കുന്ന സംഗീതരാവുകള്‍ക്ക് ഈണമൊരുക്കിക്കൊണ്ടാണ് മാതൃഭൂമിയുടെ ഇവന്റ് ഡിവിഷനായ റെഡ് മൈക്കിന് തുടക്കമായത്. കപ്പ ടി.വി.യിലെ മ്യൂസിക് മോജോയിലൂടെ മലയാളി ഏറ്റുപാടിത്തുടങ്ങിയ പ്രശസ്ത ഗായിക ആബാ ഹന്‍ജുറയുടെ നേതൃത്വത്തിലുള്ള മ്യൂസിക് ബാന്‍ഡ് ഒരുക്കിയ സംഗീതവിരുന്ന് റെഡ് മൈക്കിന്റെ ആദ്യ ഇവന്റായ മോജോ റൈസിങിന്റെ വിളംബരം കൂടിയായി. 'ആബാ ഹന്‍ജുറ ആന്‍ഡ് സുഫിസ്റ്റിക്കേഷന്‍' എന്ന ബാന്‍ഡിന്റെ സംഗീത വിരുന്നായിരുന്നു 'റെഡ് മൈക്' ലോകത്തിന് മുന്നിലെത്തിയ സായാഹ്നത്തിന്റെ ആകര്‍ഷണം. ജെ.ടി.പാക്കിലെ നിറഞ്ഞ സദസ്സിന് മുമ്പാകെ പാടിത്തകര്‍ത്ത ആബാ ഹന്‍ജുറ കേള്‍വിയില്‍ പുതു സ്വരങ്ങള്‍ പകര്‍ന്നു. മാതൃഭൂമിയുടെ സ്‌പെഷാലിറ്റി ചാനലായ കപ്പ ടി.വി.യിലെ ഹിറ്റ് പ്രോഗ്രാം ആയ മ്യൂസിക് മോജോയെ പുതിയൊരു തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ട് 20, 21 തീയതികളില്‍ ബോള്‍ഗാട്ടി പാലസിലാണ് റെഡ് മൈക്കിന്റെ ആദ്യ ഇവന്‍റായ മോജോ റൈസിങ്. കേരളത്തില്‍ തന്നെ ആദ്യമായി ത്രസിപ്പിക്കുന്ന സംഗീതത്തിന്റെ രണ്ട് അവിസ്മരണീയ രാവുകള്‍.....



from Mathrubhumi Movies http://ift.tt/1zM0FrH

via IFTTT

No comments:

Post a Comment