വന്ദേമാതരത്തിന് ശേഷം മമ്മൂട്ടി വീണ്ടും തമിഴ് സിനിമയില്‍ അഭിനയിക്കുന്നു. കഴിഞ്ഞ വര്‍ഷം ദേശീയ അവാര്‍ഡ് നേടിയ തങ്കമീങ്കള്‍ എന്ന സിനിമയുടെ സംവിധായകനായ റാമിന്റെ പുതിയ ചിത്രത്തിലാണ് മമ്മൂട്ടി നായകനാകുന്നത്. ജൂണ്‍ പകുതിയോടെ ചിത്രീകരണം തുടങ്ങി ഈ വര്‍ഷം അവസാനത്തോടെ ഷൂട്ടിങ് പൂര്‍ത്തിയാകും. യുവാന്‍ശങ്കര്‍ രാജയുടേതാണ് ഈണങ്ങള്‍. മമ്മൂട്ടിയെ കൂടാതെ മറ്റ് താരങ്ങള്‍ ആരൊക്കെയെന്ന് തീരുമാനിച്ചിട്ടില്ല. ആന്‍ഡ്രിയ ജര്‍മ്മിയ, വസന്ത രവി, അഴകം പെരുമാള്‍ എന്നിവര്‍ അഭിനയിക്കുന്ന റാമിന്റെ താരമണി എന്ന ചിത്രത്തിന്റെ 15 ദിവസത്തെ ഷൂട്ടിങ് ബാക്കിയിട്ടുണ്ട്. ഇത് കഴിഞ്ഞാല്‍ പുതിയ ചിത്രത്തിന്റെ ജോലികള്‍ തുടങ്ങും.
from Mathrubhumi Movies http://ift.tt/1FDavja
via IFTTT
from Mathrubhumi Movies http://ift.tt/1FDavja
via IFTTT
No comments:
Post a Comment