Tuesday, February 24, 2015

ബന്ധങ്ങളുടെ കഠിനശൈത്യം

മരവിച്ചുപോയ മനുഷ്യബന്ധങ്ങളിലെ മഞ്ഞുരുകുന്നത് നേരിയ പ്രതീക്ഷയോടെ നോക്കിക്കാണുകയാണ് നൂറി ബില്‍ജി ജലാന്‍ ' വിന്റര്‍ സ്ലീപ്പ് ' എന്ന ചിത്രത്തില്‍ 17 വര്‍ഷത്തെ ചലച്ചിത്രജീവിതത്തില്‍ നൂറി ബില്‍ജി ജലാന്‍ സംവിധാനം ചെയ്തത് ഏഴു മുഴുനീള കഥാചിത്രങ്ങള്‍. 1997 ല്‍ ' കസബ ' യോടെയാണ് തുടക്കം. തുടര്‍ന്ന് ' ക്ലൗഡ്‌സ് ഓഫ് മെയ് ( 1999 ) , ' ഡിസ്റ്റന്റ് ' ( 2002 ) , ' ക്ലൈമെറ്റ്‌സ് ' ( 2006 ) , ' ത്രീ മങ്കീസ് ' ( 2008 ) , ' വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ അനറ്റോളിയ ' ( 2011 ) എന്നിവ പുറത്തുവന്നു. ഏറ്റവുമൊടുവിലിതാ 2014 ല്‍ ' വിന്റര്‍ സ്ലീപ്പ് '. ചുരുങ്ങിയ സമയമെടുത്ത് കഥ പറഞ്ഞിരുന്ന ഈ തുര്‍ക്കി സംവിധായകന്‍ ആ ശീലം ഉപേക്ഷിച്ച മട്ടാണ്. വണ്‍സ് അപ്പോണ്‍ എ ടൈമിന്റെ നീളം 148 മിനിറ്റാണ്. വിന്റര്‍ സ്ലീപ്പിലെത്തിയപ്പോള്‍ അത് 195 മിനിറ്റായി വര്‍ധിച്ചിരിക്കുന്നു. അതായത് മൂന്നേകാല്‍ മണിക്കൂര്‍. നാലര മണിക്കൂര്‍ നീണ്ട ചിത്രമാണ് ജലാന്‍ ഉദ്ദേശിച്ചിരുന്നത്. എഡി്റ്റു ചെയ്ത് ഒന്നേകാല്‍ മണിക്കൂര്‍ കുറച്ചതാണ്. ഇത്രയധികം നീണ്ടുപോയാല്‍ പ്രേക്ഷകര്‍ സഹിച്ചിരിക്കുമോ എന്നു ന്യായമായും സംശയിക്കാം.....



from Mathrubhumi Movies http://ift.tt/1DNLl0A

via IFTTT

No comments:

Post a Comment