കൊച്ചി: എന്തൊരു പകലും സന്ധ്യയും രാവുമായിരുന്നു അത്!! ഇടിമുഴക്കം പോലെ നാദം. മിന്നലായി താളം. പ്രകാശ വിസ്മയങ്ങളുടെ പെരുമഴപ്പെയ്ത്ത്. കൊച്ചിക്കായലിനൊപ്പം ആയിരങ്ങളെ ഓളം തുള്ളിച്ചുകൊണ്ട് 'മോജോ റൈസിങ്' ഇതുവരെ കേള്‍ക്കാത്ത അനുഭവമായി. ദ്രുതസംഗീതത്തിന്റെ മൂന്നു നേരങ്ങളിലൂടെ പാടിക്കയറിയ ഉന്മാദത്തിന്റെ ഈ ഉത്സവം ബോള്‍ഗാട്ടി പാലസ് ഗ്രൗണ്ടിനെ ആഘോഷത്തുരുത്താക്കി. നാലരയോടെ തുടങ്ങിയ ആരവം സന്ധ്യയിലും അസ്തമിക്കാതെ രാവേറുവോളം നീണ്ടു. എട്ടു മണിക്കൂറോളമെത്തിയ നോണ്‍സ്റ്റോപ് സംഗീതമേളയുടെ ആദ്യ ദിനം അര്‍ധരാത്രിയോടെ കലാശിക്കുമ്പോഴും ആനന്ദനൃത്തം ചവിട്ടുകയായിരുന്നു കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സംഗീത പ്രേമികള്‍. 'മോജോ റൈസിങ്ങി'ന്റെ ഒന്നാം ദിവസം എട്ട് ബാന്‍ഡുകളാണ് പാട്ടിരമ്പം തീര്‍ത്തത്. രോഹിത് വാസുദേവന്‍ ഡയറീസില്‍ തുടങ്ങിയ ഊര്‍ജപ്രവാഹം 'അഗ്നി'യില്‍ ആളിത്തീര്‍ന്നു. കര്‍ണാടക സംഗീതത്തെ റോക്കിനോട് ശ്രുതിചേര്‍ത്ത് 'അഗ'വും ആദ്യ നാളിന്റെ ആവേശമായി. മാഡ് ഓറഞ്ച്, ലഗോരി, അഞ്ജു ബ്രഹ്മാസ്മി, ബൈജു ധര്‍മജന്‍....
from Mathrubhumi Movies http://ift.tt/1w5Zt2Z
via IFTTT
from Mathrubhumi Movies http://ift.tt/1w5Zt2Z
via IFTTT
No comments:
Post a Comment