Monday, February 23, 2015

ഓസ്‌കറില്‍ നിറഞ്ഞ് ബേഡ്മാനും ഗ്രാന്‍ഡ് ബുഡാപെസ്റ്റ് ഹോട്ടലും

ലോസ് ആഞ്ജലിസ്: നാലുവീതം പുരസ്‌കാരങ്ങള്‍ നേടി 'ബേഡ്മാനും' 'ദി ഗ്രാന്‍ഡ് ബുഡാപെസ്റ്റ് ഹോട്ടലും' ഓസ്‌കര്‍ പുരസ്‌കാരവേദിയില്‍ നിറഞ്ഞു. ഇരു ചിത്രങ്ങള്‍ക്കും ഒമ്പതുവീതം നാമനിര്‍ദേശങ്ങളാണുണ്ടായിരുന്നത്. മൂന്ന് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ 'വിപ്‌ലാഷും' വേദിയില്‍ തിളങ്ങിനിന്നു. എട്ട് നാമനിര്‍ദേശങ്ങളുമാെയത്തിയ 'ദി ഇമിറ്റേഷന്‍ ഗെയിമി'ന് ഒരു പുസ്‌കാരം മാത്രമേ, നേടാനായുള്ളൂ. ആറുവീതം നാമനിര്‍ദേശങ്ങളുമായിവന്ന 'ബോയ്ഹുഡും' 'അമേരിക്കന്‍ സ്‌നൈപറും' ഓരോ പുരസ്‌കാരങ്ങള്‍കൊണ്ട് തൃപ്തിപ്പെട്ടു. എഡ്ഡി റെഡ്‌മെയ്ന്‍(നടന്‍):വിഖ്യാത ശാസ്ത്രകാരന്‍ സ്റ്റീഫന്‍ ഹോക്കിങ്ങിനെ അവതരിപ്പിച്ചാണ് ബ്രിട്ടീഷ് നടന്‍ 33 കാരനായ എഡ്ഡി റെഡ്‌മെയ്ന്‍ മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം സ്വന്തമാക്കിയത്. ഹോക്കിങ്ങിന്റെ ജീവിതകഥ ആധാരമാക്കിയുള്ള 'ദി തിയറി ഓഫ് എവിരിതിങ്' ആണ് എഡ്ഡിക്ക് പുരസ്‌കാരം നേടിക്കൊടുത്തത്. ജൂലിയാനെ മൂര്‍(നടി): 'സ്റ്റില്‍ ആലീസ്' എന്ന ചിത്രത്തിലെ അല്‍ഷിമേഴ്‌സ് ബാധിച്ച അമ്മയെ അവതരിപ്പിച്ചാണ് 54കാരിയായ ജൂലിയാനെ മൂര്‍ മികച്ച....



from Mathrubhumi Movies http://ift.tt/1DPoHDq

via IFTTT

No comments:

Post a Comment