കൊച്ചിയില്‍ ഇപ്പോള്‍ ഒരേയൊരു മന്ത്രം മാത്രംമോജോ റൈസിങ്. കേരളം ഇന്നേവരെ സാക്ഷിയായിട്ടുള്ളതില്‍വച്ച് ഏറ്റവും വലിയ മ്യൂസിക്കല്‍ മെഗാഷോയ്ക്കായി കാതോര്‍ത്തിരിക്കുകയാണ് നഗരം. കിഴക്കും പടിഞ്ഞാറും കൈകോര്‍ക്കുന്ന ഫ്യൂഷന്റെ അദ്ഭുത രാവുകള്‍ക്കായുള്ള കാത്തിരിപ്പ്. ഈ വെള്ളി, ശനി (ഫിബ്രവരി 20, 21 ) ദിവസങ്ങളില്‍ കൊച്ചി ഇരമ്പും, ഇതുവരെ കാണാത്ത രീതിയില്‍. 16 ബാന്‍ഡുകള്‍. രണ്ടുദിവസം. ഒരുത്സവം. ഇതാണ്'മോജോ റൈസിങ്'. മാതൃഭൂമിയുടെ ഇവന്റ് ഡിവിഷനായ 'റെഡ് മൈക്' അവതരിപ്പിക്കുന്ന ആദ്യത്തെ പരിപാടിയാണിത്. ബോള്‍ഗാട്ടി പാലസ് ഗ്രൗണ്ടാണ് വേദി. ദിവസം ഏഴുമണിക്കൂര്‍ വീതം നീളുന്ന നോണ്‍സ്‌റ്റോപ്പ് സംഗീതവിരുന്നാണ് മോജോ റൈസിങ്. ഉച്ചയ്ക്ക് മൂന്നിന് ആരംഭിച്ച് രാത്രി പത്തുവരെ നീളുന്ന ഈ ത്രസിപ്പിക്കുന്ന ലൈവ് പെര്‍ഫോര്‍മന്‍സില്‍ എട്ടുബാന്‍ഡുകളാണ് ഒരു ദിവസം അരങ്ങിലെത്തുക. കണ്‍മുന്നില്‍ മോജോ മലയാളത്തിന് അപരിചിതമായ ഒരു സംഗീതസംസ്‌കാരത്തിന് തുടക്കമിടുകയായിരുന്നു കപ്പ ടി.വി. യിലെ 'മ്യൂസിക് മോജോ' എന്ന പരിപാടി. നിത്യഹരിതങ്ങളായ ഗാനങ്ങളെ....
from Mathrubhumi Movies http://ift.tt/1En6Gec
via IFTTT
from Mathrubhumi Movies http://ift.tt/1En6Gec
via IFTTT
No comments:
Post a Comment