കൊച്ചി: മലയാള സിനിമ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍. ഈ വര്‍ഷത്തില്‍ മൂന്നുമാസമാകുമ്പോഴേക്കും മുപ്പതിലധികം സിനിമകള്‍ പുറത്തിറങ്ങിയപ്പോള്‍ ഒന്നു പോലും ബോക്‌സോഫിസില്‍ വലിയവിജയം നേടിയില്ല. ഇതുമൂലം സിനിമാവ്യവസായത്തിന്റെ നഷ്ടം 75 കോടിയിലധികമാണ്. സമീപകാലത്തെങ്ങും ഇത്തരത്തില്‍ രൂക്ഷമായ പ്രതിസന്ധിയിലൂടെയാണ് മലയാള സിനിമ കടന്നു പോകുന്നതെന്ന്്് വിവിധ സിനിമാ അസ്സോസിയേഷനുകളും സമ്മതിക്കുന്നു. പോയവര്‍ഷം 150ലധികം സിനിമകളാണ് മലയാളത്തില്‍ പുറത്തിറങ്ങിയത്. ഇവയില്‍ തീയറ്ററുകളില്‍ ചലനം സൃഷ്ടിച്ചത് വിരലില്‍ എണ്ണാവുന്നവ മാത്രമാണ്. മാര്‍ച്ച് ആദ്യവാരത്തിലേക്ക് കടക്കുമ്പോള്‍ ഡബ്ബിങ് ഉള്‍പ്പെടെ 33 മലയാള സിനികള്‍ ഈ വര്‍ഷം തീയറ്ററിലെത്തി. ജനവരിയില്‍ 14ഉം ഫിബ്രവരിയില്‍ 13ഉം മാര്‍ച്ചില്‍ ആറുസിനിമകളുമാണെത്തിയത്. ഇതില്‍ ഇരുപതോളം സിനിമകള്‍ നവാഗത സംവിധായകരുടേതാണ്. ഇവയില്‍ പിക്കറ്റ് 43യും ഫയര്‍മാനും ഭേദപ്പെട്ട കളക്ഷന്‍ സ്വന്തമാക്കിയെങ്കിലും ഹിറ്റുകളുടെ ഗണത്തില്‍ ഉള്‍പ്പെട്ടിട്ടില്ല. പ്രേക്ഷകരെ ആകര്‍ഷിക്കുന്ന....
from Mathrubhumi Movies http://ift.tt/1FDv8IQ
via IFTTT
from Mathrubhumi Movies http://ift.tt/1FDv8IQ
via IFTTT
No comments:
Post a Comment