കൊച്ചി: സംവിധായകന്‍ മേജര്‍രവി വന്‍ സാമ്പത്തിക നഷ്ടം വരുത്തിയെന്നാരോപിച്ച് 'പിക്കറ്റ് 43' യുടെ നിര്‍മാതാവ് രംഗത്ത്. കരാറില്‍ പറഞ്ഞിരുന്നതിലും 70 ലക്ഷം രൂപ ചിത്രത്തിനായി ചിലവാക്കേണ്ടിവന്നുവെന്ന് നിര്‍മാതാവ് ഒ.ജി. സുനില്‍ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് പരാതി നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി. നാല് കോടി രൂപക്ക് ചിത്രീകരണം പൂര്‍ത്തിയാക്കാമെന്ന കരാറിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. എന്നാല്‍ സിനിമ പൂര്‍ത്തിയാക്കിയപ്പോള്‍ 4.7 കോടി ചിലവായി. ചിത്രത്തിന്റെ പബ്ലിസിറ്റിക്കായി വീണ്ടും പണം കണ്ടെത്തേണ്ടി വന്നു. സിനിമ തീയേറ്ററില്‍ പ്രതീക്ഷിച്ച വിജയം നേടാതിരുന്നതും തിരിച്ചടിയായി. ഫിലിം ബ്രീവറി എന്ന സിനിമാ കമ്പനിയുടെ രണ്ടാമത് ചിത്രമാണ് 'പിക്കറ്റ് 43'. കമ്പനിയുടെ ആദ്യ ചിത്രമായ '22 ഫീമെയില്‍ കോട്ടയം' വന്‍ സാമ്പത്തിക നേട്ടം കൈവരിച്ചിരുന്നു. പറഞ്ഞ ബഡ്ജറ്റില്‍ തന്നെ ചിത്രം പൂര്‍ത്തീകരിക്കാനുമായി. നേരത്തെ 'കാശ'് എന്ന സിനിമ നിര്‍മിച്ചിരുന്നുവെങ്കിലും ഇതും സാമ്പത്തികമായി പരാജയമായിരുന്നുവെന്നും....
from Mathrubhumi Movies http://ift.tt/1aYWlMG
via IFTTT
from Mathrubhumi Movies http://ift.tt/1aYWlMG
via IFTTT
No comments:
Post a Comment