അസുഖവും ചികിത്സയും തീര്‍ത്ത ഇടവേളയ്ക്ക് ശേഷം ബാലചന്ദ്രമേനോന്‍ പുതിയൊരു ചിത്രവുമായി മടങ്ങിവരുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് തിരിച്ചുവരവിന്റെ സൂചന അദ്ദേഹം നല്‍കുന്നത്. ഒത്തിരി നാളായി എന്തെങ്കിലും നിങ്ങള്‍ക്കായി ഒന്ന് കുറിച്ചിട്ട് .....പുതിയ സിനിമയുടെ കഥാരചനയിലായിപ്പോയി എന്ന് തുടങ്ങുന്ന കുറിപ്പില്‍ നല്ല ചിത്രങ്ങള്‍ ആഗ്രഹിച്ച പ്രേക്ഷകനെ സംവിധായകര്‍ പരിഹസിച്ചതും ഒക്കെ അദ്ദേഹം എടുത്തുപറയുന്നുണ്ട്. നിങ്ങളെ തിയേറ്ററില്‍ വരുത്താന്‍ തന്നെയാണ് എന്റെ വിനീത ശ്രമം, ശ്രമിച്ചുനോക്കമല്ലോ. പടത്തിന്റെ പേരും വിശദവിവരങ്ങളും പിന്നാലെ എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
from Mathrubhumi Movies http://ift.tt/1GLYpVz
via IFTTT
from Mathrubhumi Movies http://ift.tt/1GLYpVz
via IFTTT
No comments:
Post a Comment