ചെന്നൈ: വ്യാജനെ തടയാന്‍ പുതിയ സിനിമകളുടെ റിലീസ് മൂന്നു മാസം നിര്‍ത്തിവെക്കാന്‍ തമിഴ് സിനിമ നിര്‍മ്മാതാക്കള്‍ തത്വത്തില്‍ തീരുമാനിച്ചു. ഞായറാഴ്ച ചേര്‍ന്ന തമിഴ് സിനിമ നിര്‍മ്മാതാക്കളുടെ യോഗമാണ് പുതിയ റിലീസുകള്‍ നിര്‍ത്തിവെക്കാന്‍ ധാരണയായത്. ഈ നടപടിയിലൂടെ വ്യാജ സി.ഡി ഇറക്കുന്ന ലോബിയുടെ ബിസിനസ്സ് തകര്‍ക്കാമെന്നാണ് നിര്‍മ്മാതാക്കള്‍ കരുതുന്നത്. വ്യാജനെ തടയാന്‍ ഇതല്ലാതെ മറ്റ് മാര്‍ഗമൊന്നുമില്ലെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. പുതിയ റിലീസില്ലാതെ വരുമ്പോള്‍ വ്യാജന്മാരും ഇല്ലാതാകും. മൂന്നു മാസത്തേക്ക് പുതിയ സിനിമയൊന്നും റിലീസ് ചെയ്യാതിരുന്നാല്‍ വ്യാജലോബി ഇത് നിര്‍ത്തി മറ്റ് വഴികളിലേക്ക് തിരിഞ്ഞുകൊള്ളും-പ്രമുഖ നിര്‍മ്മാതാവായ കലൈപുലി എസ് താണു പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി വന്‍ നഷ്ടമാണ് വ്യാജ സി.ഡി മൂലമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. നിര്‍മ്മാതാക്കള്‍ ഏതായാലും ഈ തീരുമാനമെടുത്തു കഴിഞ്ഞു. സിനിമ മേഖലയുമായി ബന്ധപ്പെട്ട മറ്റുള്ളവരുമായി ചര്‍ച്ചചെയ്തശേഷമായിരിക്കും ഇത് നടപ്പാക്കുകയെന്ന് അദ്ദേഹം....
from Mathrubhumi Movies http://ift.tt/1Hlyx0d
via IFTTT
from Mathrubhumi Movies http://ift.tt/1Hlyx0d
via IFTTT
No comments:
Post a Comment