കൊച്ചി: മലയാള സിനിമ സമീപകാലത്തെങ്ങും നേരിട്ടില്ലാത്ത വിധം രൂക്ഷമായ പ്രതിസന്ധിയില്‍. ഈ വര്‍ഷം രണ്ടര മാസത്തിനകം മുപ്പതിലധികം സിനിമകള്‍ തിയറ്ററുകളില്‍ എത്തിയെങ്കിലും ഒന്നുപോലും ബോക്‌സ് ഓഫിസില്‍ ഹിറ്റായില്ല. 75 കോടിയോളം രൂപ സിനിമാ വ്യവസായത്തിനു നഷ്ടമാവുകയും ചെയ്തു. ഇവയില്‍ പിക്കറ്റ് 43യും ഫയര്‍മാനും മാത്രമാണ് ഭേദപ്പെട്ട കളക്ഷന്‍ നേടിയത്. പ്രേക്ഷകരെ ആകര്‍ഷിക്കുന്ന സിനിമകള്‍ ഇല്ലാത്തതാണ് നഷ്ടത്തിന് കാരണമെന്ന് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. കേരളമെന്ന മാര്‍ക്കറ്റിന് താങ്ങാവുന്നതിലും അധികം സിനിമകള്‍ നിര്‍മ്മിക്കപ്പെടുന്നതു കൊണ്ടു കൂടിയാണ് ഈ വ്യവസായം തകര്‍ച്ചയിലേക്ക് നീങ്ങുന്നതെന്നാണ് അവരുടെ പക്ഷം.
from Mathrubhumi Movies http://ift.tt/1A7W4vR
via IFTTT
from Mathrubhumi Movies http://ift.tt/1A7W4vR
via IFTTT
No comments:
Post a Comment