അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് എന്റര്ടെയ്ന്റ്മെന്റും ഫാന്റം ഫിലിംസും കൈകോര്‍ക്കുന്നു. 50 ശതമാനം വീതം ഇരുകൂട്ടര്‍ക്കും പങ്കാളിത്തമുള്ള സംയുക്ത സംരംഭമായിരിക്കുമിത്. വര്‍ഷം തോറും അഞ്ചോ ആറോ ചിത്രങ്ങള്‍ക്ക് വീതം നിര്‍മ്മിക്കാനാണ് പുതിയ കമ്പനിയുടെ ലക്ഷ്യം. മറ്റ് ബാനറിലുള്ള ചിത്രങ്ങളുടെ വിതരണവും വിദേശ റിലീസിങ്ങും ഇതിന് പുറമേയാണ്. അനുരാഗ് കാശ്യപ്, വികാസ് ബാല്‍, വിക്രമാദിത്യ മോട്വാനെ, മധു മന്റേന എന്നിവര്‍ ചേര്‍ന്നുണ്ടാക്കിയ കമ്പനിയാണ് ഫാന്റം ഫിലിംസ്. 175 സിനിമകളുടെ അവകാശം റിലയന്‍സിനുണ്ട്. വിഖ്യാത സംവിധായകന് സ്റ്റീവന്‍ സ്പീല്‍ബര്‍ഗിന്റെ ഡ്രീംവര്‍ക്സ് സ്റ്റുഡിയോസുമായി 50: 50 പങ്കാളിത്തമുള്ള കമ്പനിയുണ്ട് റിലയന്‍സിന്.
from Mathrubhumi Movies http://ift.tt/1A7Fegv
via IFTTT
from Mathrubhumi Movies http://ift.tt/1A7Fegv
via IFTTT
No comments:
Post a Comment