Friday, May 1, 2015

കമല്‍ ആരാധകര്‍ക്ക് നിരാശ; 'ഉത്തമ വില്ല'ന്റെ ആദ്യ പ്രദര്‍ശനം മുടങ്ങി

ചെന്നൈ: നടന്‍ കമലഹാസനെ ഒരുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം വെള്ളിത്തിരയില്‍ കാണാന്‍ കാത്തിരുന്ന ആരാധകര്‍ നിരാശരായി. കമലഹാസന്റെ 'ഉത്തമ വില്ലന്‍' സിനിമയുടെ ആദ്യ പ്രദര്‍ശനം തമിഴ് നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ മുടങ്ങി. ആദ്യ പ്രദര്‍ശനം റദ്ദാക്കിയതായി ദീര്‍ഘനേരം കാത്തുനിന്ന ആരാധകരെ വെള്ളിയാഴ്ച രാവിലെ തീയറ്റര്‍ ഉടമകള്‍ അറിയിച്ചു. നിര്‍മ്മാതാക്കളും വിതരണക്കാരും തമ്മിലുള്ള സാമ്പത്തിക പ്രശ്‌നങ്ങള്‍മൂലമാണ് പ്രദര്‍ശനം തടസപ്പെട്ടതെന്നാണ് സൂചന. പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്നും ചിത്രത്തിന്റെ പ്രദര്‍ശനം ഉടന്‍ തുടങ്ങുമെന്നും വിതരണക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു. തിരുപ്പതി ബ്രദേഴ്‌സാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ഇറോസ് ആണ് വിതരണക്കാര്‍.

from Mathrubhumi Movies http://ift.tt/1QSzQtA
via IFTTT

No comments:

Post a Comment