പതിനാറു കോടിയിലേറെ രൂപ മുടക്കിയാണ് ലിജോ ജോസ് പെല്ലിശ്ശേരി ഡബിള്‍ ബാരല്‍ എന്ന മലയാളത്തിലെ ആദ്യ ഗ്യാംഗ്സ്റ്റര്‍ സ്പൂഫുമായി തിയറ്ററുകളില്‍ എത്തുന്നത്. ഏറെ മാധ്യമ നവമാധ്യമ ശ്രദ്ധയാകര്‍ഷിച്ച സിനിമയാണ് ഡബിള്‍ ബാരല്‍. ട്രയിലറും , ടീസരുമെല്ലാം തന്നെ വളരെയധികം ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. പൃഥ്വിരാജ്, ആര്യ, ഇന്ദ്രജിത്ത്, ആസിഫ് അലി, സണ്ണി വെയ്ന്‍, വിജയ് ബാബു, സ്വാതി റെഡ്ഡി, ഇഷ ഷെര്‍വാണി അങ്ങനെ വന്‍താരയുടെ അകമ്പടിയിലാണ് ഡബിള്‍ ബാരല്‍ എന്ന ബിഗ് ബജറ്റ് ചിത്രമെത്തുന്നത്. അതിനാല്‍ തന്നെ അമിത പ്രതീക്ഷകളുടെ ഭാരം ഈ സിനിമക്ക് നന്നായുണ്ടായിരുന്നു. ലോജിക് (യുക്തി) കണ്ടുപിടിക്കപ്പെടുന്നതിനും മുന്‍പുള്ള കഥയാണ് ഈ സിനിമയെന്ന് തുടക്കത്തില്‍ തന്നെ എഴുതിക്കാണിക്കുന്നതിനാലും, ഇടിയില്ല, വെറും വെടി മാത്രമാണ് എന്ന ടാഗ് ലൈനും തിരശീലയില്‍ കാണാനിരിക്കുന്ന പൂരങ്ങളുടെ ഒരു ചെറിയ സൂചന നല്‍കും. പ്രമേയപരമായി തീര്‍ത്തും ദരിദ്രമാണ് സിനിമയെങ്കില്‍ക്കൂടി, സാങ്കേതികവിദ്യാപരമായി മലയാളത്തിലെ പല നവപരീക്ഷണങ്ങളുടെയും ഉദ്ഘാടനം കൂടിയാകും....
from Mathrubhumi Movies http://ift.tt/1NJ4ANt
via
IFTTT
No comments:
Post a Comment