Monday, August 31, 2015

സൈസ് സീറോയുമായി അനുഷ്‌കയും ആര്യയും

അനുഷ്‌കയും ആര്യയും ഒന്നിച്ച മുഴുനീള കോമഡി ചിത്രമായ സൈസ് സീറോ പ്രദര്‍ശനത്തിന് തയാറായി. പ്രസാദ് വി പൊട്‌ലുരി നിര്‍മ്മിച്ച് പ്രകാശ് കോവെലമുഡി സംവിധാനം ചെയ്ത ചിത്രം തമിഴിലും തെലുങ്കിലുമായാണ് ഒരുക്കിയിരിക്കുന്നത്. തമിഴില്‍ ഇന്‍ജി ഇഡുപ്പഴഗി എന്ന പേരിലാകും ചിത്രമെത്തുക. ഒക്‌ടോബര്‍ രണ്ടിനാണ് റിലീസ്. ചിത്രത്തിന്റെ ആദ്യ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. സോണല്‍ ചൗഹാന്‍, ഉര്‍വശി തുടങ്ങിയവരും സിനിമയിലുണ്ട്. തെലുങ്കിലെ സൂപ്പര്‍താരം നാഗാര്‍ജുന സൈസ് സീറോയില്‍ അതിഥിവേഷം ചെയ്തിട്ടുള്ളതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

from Mathrubhumi Movies http://ift.tt/1MYqM4x
via IFTTT

No comments:

Post a Comment