ജോസൂട്ടി. കട്ടപ്പനക്കാരനായ ഒരു സാധാരണ യുവാവ്. സാധുവാണ്. ജീവിതപ്രാരബ്ധങ്ങള്‍ ധാരാളമുണ്ട്. ഒന്ന് ശ്വാസം വിടാന്‍ പറ്റാത്ത അവസ്ഥ. കുടുംബത്തില്‍ അപ്പന്, അമ്മ, രണ്ടു സഹോദരിമാര്‍. ഏവരുടെയും സ്വപ്നവും പ്രതീക്ഷയും ഏക ആണ്‍കുട്ടിയായ ജോസൂട്ടിയിലാണ്. ഈ ജോസൂട്ടിയുടെ പത്തുവയസ്സുമുതല്‍ 40 വയസ്സുവരെയുള്ള ജീവിതത്തിന്റെ സംഭവപരമ്പരയാണ് 'ലൈഫ് ഓഫ് ജോസൂട്ടി' എന്ന ചിത്രത്തില്‍ ദൃശ്യവത്കരിക്കുന്നത്. 'ദൃശ്യം' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോസൂട്ടിയെ അവതരിപ്പിക്കുന്നത് ദിലീപാണ്. കലാഭവന്‍ മണി, സൂരാജ് വെഞ്ഞാറമ്മൂട്, സുധീര്‍ കരമന, സുനില്‍ സുഖദ, ഹരീഷ് പേരടി, പി. ബാലചന്ദ്രന്, പാഷാണം ഷാജി, ചെമ്പില്‍ അശോകന്, കോട്ടയം പ്രദീപ്, കൂട്ടിക്കല്‍ ജയചന്ദ്രന്, വിഷ്ണുരാജ്, ജെയിംസ് പാറയ്ക്കല്‍, മാസ്റ്റര്‍ ഗൗരവ് മേനോന്, വന്ദന, ഗൗരി, വിജയകുമാരി, രശ്മി, കൃഷ്ണപ്രഭ തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ രചനാ നാരായണന്‍കുട്ടിയും ജ്യോതികൃഷ്ണയും നായികമാരായി പ്രത്യക്ഷപ്പെടുന്നു.....
from Mathrubhumi Movies http://ift.tt/1UNsExY
via
IFTTT
No comments:
Post a Comment