Saturday, September 12, 2015

ടോം ക്രൂസിന്റെ സിനിമയുടെ ഷൂട്ടിങ്ങിനിടെ വിമാനം തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു

മെഡല്ലിന്‍: ടോം ക്രൂസ് അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ വിമാനം തകര്‍ന്നുവീണ് രണ്ട് പേര്‍ മരിച്ചു. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന 'മേന' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് അപകടമുണ്ടായത്. വിമാനത്തിന്റെ പൈലറ്റ് അലന്‍ ഡി പുര്‍വിനാണ് മരിച്ചവരില്‍ ഒരാള്‍. പുര്‍വിന്റെ ഇരട്ട എഞ്ചിന്‍ പ്രൊപ്പല്ലര്‍ വിമാനം സാന്‍ പെഡ്രോ ഡേ ലോസ് മിലാഗ്രോസിലാണ് തകര്‍ന്നുവീണത്. ഹോളിവുഡ് സിനിമകളിലും ടി.വി സീരിയലുകളിലും വിമാനം പറത്തുന്ന പല സീനുകളും ചിത്രീകരിച്ചപ്പോഴും വിമാനം പറത്തിയിരുന്നത് പുര്‍വിനായിരുന്നു. 1984 ലില്‍ എയര്‍വോള്‍ഫ് എന്ന ചിത്രം മുതലിങ്ങോട്ട് ഒട്ടേറെ സിനിമകളില്‍ വിമാനത്തിലെ സീനുകള്‍ കാമറാ സംഘവുമായി ഷൂട്ട് ചെയ്തപ്പോള്‍ വിമാനം പറത്തിയിരുന്നത് പുര്‍വിനായിരുന്നു. ജുറാസിക് പാര്‍ക്ക്, ഇന്‍ഡീസന്റ് പ്രൊപ്പോസല്‍, സീറോ ഡാര്‍ക് തേര്‍ട്ടി തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ പുര്‍വിന്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

from Mathrubhumi Movies http://ift.tt/1K4OyKb
via IFTTT

No comments:

Post a Comment