Monday, December 4, 2017

പറ്റില്ലെന്ന് സായ് പല്ലവി, നിര്‍മാതാവിന് അതൃപ്തി

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ചേക്കേറിയ നായികയാണ് സായ് പല്ലവി. പ്രേമത്തിലെ മലർ മിസ് എന്ന വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടപ്പോൾ തെലുങ്കിലും തമിഴിലും സായിയെ തേടി നിരവധി അവസരങ്ങൾ വന്നു. ഇന്ന് ഏറെ തിരക്കുള്ള ഒരു അഭിനേത്രിയാണ് സായി ശേഖർ കാമ്മൂല സംവിധാനം ചെയ്ത ഫിഡയിലൂടെ തെലുങ്കിൽസായ് പല്ലവി അരങ്ങേറ്റം കുറിക്കുകയും മികച്ച അഭിപ്രായം നേടുകയും ചെയ്തു. വാണിജ്യപരമായി വിജയം നേടിയ ചിത്രം മലയാളത്തിലേക്ക് റീമേക്ക് ചെയ്യുന്നുണ്ട്. അതിനിടെ ഫിഡയുടെ നിർമാതാവ് ദിൽ രാജുവിന്റെ അടുത്ത ചിത്രം സായ് പല്ലവി നിരസിച്ചുവെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്. ശ്രീനിവാസ കല്യാണം എന്നാണ് ചിത്രത്തിന്റെ പേര്. കഥാപാത്രം ഇഷ്ടമായില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സായ്പല്ലവി അഭിനയിക്കാൻ പറ്റില്ലെന്ന് പറഞ്ഞത്. സായ് പല്ലവിയുടെ മറുപടി നിർമാതാവിൽ അതൃപ്തിയുണ്ടാക്കിയെന്ന് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിധിനാണ് ചിത്രത്തിലെ നായകൻ. ബോളിവുഡ് താരം പൂജ ഹെഡ്ജ് ആണ് സായ് പല്ലവിക്ക് പകരം ചിത്രത്തിലെത്തുന്നത്. സിനിമ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ വളരെ കാർക്കശ്യം പുലർത്തുന്ന താരമാണ് സായ്പല്ലവി. മണിരത്നം സംവിധാനം ചെയ്ത കാട്രുവെളിയിടെ എന്ന ചിത്രത്തിലെ നായികാവേഷം സായ്പല്ലവി നിരസിച്ചിരുന്നു. വിജയ് ചന്ദർ സംവിധാനം ചെയ്യുന്ന വിക്രം ചിത്രത്തിൽ നിന്നും സായി പിൻമാറിയിരുന്നു. Content Highlights:Sai Pallavis Decision Upset Dil Raju, Shekhar Kammula fida, Srinivasa Kalyanam

from movies and music rss http://ift.tt/2AU6Stx
via IFTTT

No comments:

Post a Comment