മലയാള സിനിമയിലെ മുൻനിര താരങ്ങളിലൊരാളാണ് ടൊവിനോ തോമസ്.പ്രേക്ഷകരുടെ പ്രിയതാരമിപ്പോൾ സംവിധായകനാവുകയാണ്. യഥാർത്ഥ ജീവിതത്തിലല്ല സിനിമയിലാണെന്നു മാത്രം. സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ആൻഡ് ദി ഓസ്ക്കാർ ഗോസ് ടു എന്ന ചിത്രത്തിലാണ് ടൊവിനോ സംവിധായകന്റെ വേഷത്തിലെത്തുന്നത് ആദാമിന്റെ അബു എന്ന ചിത്രത്തിലൂടെ ദേശീയ അവാർഡ് കരസ്ഥമാക്കിയ സലീം അഹമ്മദിന്റെ നാലാമത്തെ സിനിമയാണ് ആൻഡ് ദി ഓസ്ക്കാർ ഗോസ് ടു. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് സലീം അഹമ്മദ് തന്നെയാണ്. മധു അമ്പാട്ടാണ് ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത്. റസൂൽ പൂക്കുട്ടിയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത്. ബിജിബാലാണ് സംഗീത സംവിധാനം. അനുസിത്താര, മാലാ പാർവതി,സിദ്ധിഖ്, സലീം കുമാർ, ലാൽ, അപ്പാനി ശരത്ത്, ഹരീഷ് കണാരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു ലോസ് ആഞ്ചൽസ്, കാനഡ,ബോംബെ, ചെന്നൈ,തിരുവനന്തപുരം കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്. Content Highlights: Tovino thomas, salim ahamad, And The OscarGoes to, Malayalam movie, anu sithara, adhaminte makan abu
from movies and music rss https://ift.tt/2UsYrvS
via
IFTTT
No comments:
Post a Comment