Sunday, December 9, 2018

പഴയ 'മഞ്ജു'വിനെ കാണാം - ഒടിയനിലെ ഈ ഗാനത്തിലൂടെ

പതിനാലു വർഷത്തെ ഇടവേളക്കു ശേഷം 2014ൽ അഭിനയത്തിലേക്ക് തിരിച്ചു വന്ന നടിയാണ് മഞ്ജു വാര്യർ. തിരിച്ചു വരവിൽ കുറേയേറെ നല്ല ചിത്രങ്ങളുടെ ഭാഗമായെങ്കിലും, ആ ചിത്രങ്ങളിലൊന്നും പഴയ മഞ്ജുവിന്റെ ഊർജവും പ്രസരിപ്പുമില്ലെന്ന വിമർശങ്ങൾ ഇപ്പോഴും സിനിമാപ്രേക്ഷകർക്കിടയിലുയരുന്നുണ്ട്. ഈ പുഴയും കടന്ന്, കണ്ണെഴുതി പൊട്ടും തൊട്ട്, പത്രം തുടങ്ങി അഭിനയത്തിന്റെ കാര്യത്തിൽ പകരക്കാരിയില്ലാതെയാണ് മഞ്ജു ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്നത്. കഴിഞ്ഞ ദിവസം റിലീസായ ഒടിയനിലെ ആദ്യ വീഡിയോ ഗാനത്തിൽ അഭിനയ സാമ്രാട്ടായ മോഹൻലാലിനൊപ്പം മഞ്ജുവിനെ കണ്ടപ്പോൾ ആരാധകർ അവരിൽ ആ പഴയ ഊർജം തിരയുകയായിരുന്നു. മാനം തുടുക്കണ് എന്നു തുടങ്ങുന്ന ഗാനത്തിന്റെ രംഗത്തിൽ കാഴ്ച്ചയില്ലാത്ത പെൺകുട്ടിയായി ചിത്രത്തിലെത്തുന്ന സന അൽത്താഫിനൊപ്പം അവൾക്കു താൻ കണ്ട കാഴ്ച്ചകൾ വിവരിച്ചു കൊടുക്കുന്നതായാണ് പാട്ടിൽ. ഗായിക ശ്രേയ ഘോഷാലാണ് ഗാനമാലപിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം ജയചന്ദ്രനാണ് സംഗീതം പകർന്നിരിക്കുന്നത്. ഒടിയൻ പോലെ ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ അതി ശക്തരായ നായകനും പ്രതിനായകനുമായി മോഹൻലാലും പ്രകാശ് രാജുമെത്തുമ്പോൾ നായികയായി മഞ്ജുവിനെ പോലെ അങ്ങേയറ്റം അഭിനവ പാടവമുള്ള ഒരു നടിക്കു മാത്രമേ അഭിനയത്തിൽ പിടിച്ചു നിൽക്കാനാകൂ എന്നാണ് സംവിധായകൻ വി എ ശ്രീകുമാർ മേനോൻ പറഞ്ഞിട്ടുള്ളത്. പഴയ മഞ്ജുവിനെ കാണാൻ കഴിയുന്നില്ലെന്ന് വിമർശത്തിനുള്ള ഉത്തരം കൂടിയാണ് ഒടിയൻ എന്നും ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. ആശീർവാദ് സിനിമാസ് നിർമ്മിക്കുന്ന ചിത്രം 14ന് തീയേറ്ററുകളിലെത്തും. Content Highlights :Odiyan first video song released, odiyan movie song, mohanlal odiyan, prakash raj, manju warrier, Odiyan movie songs

from movies and music rss https://ift.tt/2L4xScc
via IFTTT

No comments:

Post a Comment